കേരളം

ഭക്തര്‍ എത്തിത്തുടങ്ങി, മാസപൂജയ്ക്കായി നട നാളെ തുറക്കും; ശബരിമലയില്‍ അതീവ സുരക്ഷ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, നാളെ മാസപൂജയ്ക്കായി തുറക്കുന്ന ശബരിമലയില്‍ അതീവ സുരക്ഷ. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ ഏതാനും ഹിന്ദു സംഘടനകള്‍  ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. അതേസമയം മാസപൂജ സമയത്ത് യുവതികള്‍ ദര്‍ശനത്തിന് എത്താനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍.

മാസപൂജയ്ക്കായി ബുധനാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. ദര്‍ശനത്തിനായി ഇതിനകം തന്നെ ഭക്തര്‍ പമ്പയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. 

സ്ത്രീപ്രവേശനത്തിനെതിരെ സമര രംഗത്തുള്ള സംഘടനകള്‍ നിലയ്ക്കലില്‍ തമ്പടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളെ കടത്തിവിടില്ലെന്ന് ചില സംഘടനാ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ നേരത്തെ പൊലീസ് തീരുമാനിച്ചിരുന്നു.

സുപ്രിം കോടതി വിധി അനുസരിച്ച് സ്ത്രീകള്‍ എത്തിയാല്‍ സുരക്ഷ കൊടുത്തേ മതിയാവൂ എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 

വനിതാ ഉദ്യോഗസ്ഥരെ മുന്‍ വര്‍ഷങ്ങളിലേതു പോലെ നിയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പമ്പയ്ക്ക് അപ്പുറത്തേക്ക് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ