കേരളം

മാസപൂജയ്ക്കു സ്ത്രീകള്‍ എത്തിയാല്‍ അക്രമമുണ്ടാകുമെന്ന് തന്ത്രികുടുബാംഗം, ആചാരത്തിന് 2100 വര്‍ഷത്തെ പഴക്കമെന്ന് മഹേഷ് മോഹനര്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മാസപൂജയ്ക്കു നട തുറക്കുമ്പോള്‍ ദര്‍ശനത്തിനു യുവതികള്‍ എത്തിയാല്‍ ശബരിമലയില്‍ അക്രമത്തിനു സാധ്യതയെന്ന് തന്ത്രികുടുംബാംഗം കണ്ഠര് മഹേഷ് മോഹനര്. 2100 വര്‍ഷം പഴക്കമുള്ള ആചാരം തെറ്റിക്കാന്‍ ശബരിമലയില്‍ വിശ്വാസമുള്ള ഭക്തര്‍ ആരും ശ്രമിക്കില്ലെന്ന് മഹേഷ് മോഹനര് പറഞ്ഞതായി ടൈംസ് ഒഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുമ്പൊരിക്കലും കേരളം ഒത്തൊരുമയോടെ ഇങ്ങനെയൊരു പ്രശ്‌നത്തെ നേരിട്ടിട്ടില്ലെന്ന് മഹേഷ് മോഹനര് പറഞ്ഞു. ലക്ഷക്കണക്കിനു പേരാണ് ശബരിമലയിലെ ആചാര സംരക്ഷണത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഒട്ടേറെ ഹിന്ദു സംഘടനകള്‍ രംഗത്തുണ്ട്. മാസപൂജയ്ക്കു നട തുറക്കുമ്പോള്‍ 'അഹങ്കാരികളായ' സ്ത്രീകള്‍ ശബരിമലയിലേക്കു കയറാന്‍ ശ്രമിച്ചാല്‍ ഇവരുടെ രോഷം അതിവേഗം അകമത്തിലേക്ക് എത്തിയേക്കും- മഹേഷ് മോഹനര് പറഞ്ഞു.

2100 വര്‍ഷം പഴക്കമുള്ള ആചാരമാണ് ശബരിമലയിലേത്. വിശ്വാസികളായ ആരും അതു ലംഘിക്കാന്‍ ശ്രമിക്കില്ല. സ്ത്രീകള്‍ക്കു പോകാവുന്ന മറ്റ് അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ശബരിമലയില്‍ മാത്രമാണ് സ്ത്രീകള്‍ക്കു വിലക്ക്. സ്ത്രീകളുടെ നോട്ടം വീണാല്‍ ഭക്തരുടെ ബ്രഹ്മചര്യത്തിനു കളങ്കം സംഭവിക്കുമെന്ന് തന്ത്രികുടുംബാംഗം പറഞ്ഞു.

ശബരിമല വിഷയത്തില്‍ പന്തളം കൊട്ടാരം പ്രതിനിധികള്‍ക്കൊപ്പം കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ സന്ദര്‍ശിച്ചതായി മഹേഷ് മോഹനര് പറഞ്ഞു. നിയമ പ്രശ്‌നങ്ങളുണ്ടെങ്കിലും പ്രതിഷേധം ഗുണം ചെയ്യുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞതായി മഹേഷ് മോഹനര് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?