കേരളം

വ്യാഴാഴ്ച മുതല്‍ കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും; വൈദ്യുതി ബില്ലുകള്‍ നേരത്തെ അടയ്ക്കാന്‍ നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് കെഎസ്ഇബി. ബോര്‍ഡിന്റെ ഐടി വിഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിസാസ്റ്റര്‍ റിക്കവറി സെന്ററിന്റെ പ്രവര്‍ത്തനക്ഷമതാ പരിശോധന നടക്കുന്നതിനാലാണിത്.

ഡിആര്‍ ഡ്രില്‍ നടക്കുന്നതിനാല്‍ അക്ഷയ, ഫ്രണ്ടസ്, സിഎസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ബാങ്കിംങ് വഴിയും വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതിന് സാധിക്കില്ല. 1912 എന്ന നമ്പറിലെ കസ്റ്റമര്‍ കെയര്‍ സേവനവും ഈ ദിവസങ്ങളില്‍ തടസ്സപ്പെടുമെന്നും കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനായി സെക്ഷന്‍ ഓഫീസുകളെ ബന്ധപ്പെടേണ്ടതുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം