കേരളം

സോളാര്‍ കേസ് സജീവമാകുന്നു; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ 'പ്രത്യേകം' പരാതിയുമായി സരിത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ്.നായര്‍ പ്രത്യേകം നല്‍കിയ ബലാത്സംഗ പരാതികളില്‍ കേസെടുത്തേക്കുമെന്ന് സൂചന. പൊലീസിന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയായിരുന്നു സരിത ഓരോ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും പ്രത്യേകം പരാതി നല്‍കിയത്. 

സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റ് മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ നിരവധി പേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡിജിപി രാജേഷ് ധവാനും ദിനേന്ദ്ര കശിപ്പും സ്വീകരിച്ചത്. ഇതോടെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുവാനുള്ള നീക്കം വഴിമുട്ടി. 

എന്നാല്‍ പ്രത്യേകം പ്രത്യേകം നല്‍കുന്ന പരാതികളില്‍ കേസെടുക്കുന്നതില്‍ നിയമതടസം ഇല്ലെന്നായിരുന്നു പൊലീസിന് നിയമോപദേശം ലഭിച്ചത്. ഇതോടെ സരിത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകം പരാതി നല്‍കി. ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന രണ്ട് പരാതികളാണ് ഇപ്പോള്‍ എഡിജിപി അനില്‍ കാന്തിന് ലഭിച്ചിരിക്കുന്നത്. 

ഇവര്‍ക്ക് പുറമെ, ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ക്കെതിരെ പ്രത്യേകം പരാതി വൈകാതെ നല്‍കുമെന്നുമാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'