കേരളം

മാധ്യമ പ്രവര്‍ത്തകയെ ബസില്‍നിന്നു പിടിച്ചിറക്കി കൈയേറ്റം ചെയ്തു, പ്രതിഷേധക്കാരുടെ അസഭ്യ വര്‍ഷം

സമകാലിക മലയാളം ഡെസ്ക്

നിലയ്ക്കല്‍: ശബരിമല പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് പിടിച്ചിറക്കി കൈയേറ്റം ചെയ്തു. ഇംഗ്ലിഷ് വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് മിനിറ്റിന്റെ റിപ്പോര്‍ട്ടര്‍ സരിതാ ബാലനു നേരെയാണ് ആക്രമണമുണ്ടായത്.

നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായതെന്ന് ന്യൂസ് മിനിറ്റ് എഡിറ്റര്‍ ധന്യാ രാജേന്ദ്രന്‍ പറഞ്ഞു. നിലയ്ക്കല്‍ പിന്നിട്ട് കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ വലിയ സംഘം പ്രതിഷേധക്കാര്‍ എത്തി വണ്ടി തടയുകയായിരുന്നു. ബസിനുള്ളിലേക്കു കയറിയ പ്രതിഷേധക്കാര്‍ സരിതയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകയാണെന്നു പറഞ്ഞിട്ടും ആക്രമണം തുടരുകയായിരുന്നുവെന്ന് സരിത പറഞ്ഞു.

ബസില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അയ്യപ്പഭക്തരാണ് ഉണ്ടായിരുന്നത്. ഇവര്‍ ആരും തനിക്കെതിരെ പ്രതിഷേധിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. നിലയ്ക്കലില്‍ തമ്പടിച്ച ആള്‍ക്കൂട്ടമാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് സരിത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം