കേരളം

നപുംസക നയം സ്വീകരിക്കുന്നവരോട് സംസാരിക്കാനില്ല; ശബ്ദരേഖ തന്റെയാണെങ്കില്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാന്‍ തയ്യാര്‍: വെല്ലുവിളിയുമായി ശ്രീധരന്‍പിളള

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ബിജെപി കലാപത്തിന് ആഹ്വാനം ചെയ്യുന്നു എന്ന പേരില്‍ ദേവസ്വം മന്ത്രി പുറത്തുവിട്ട ശബ്്ദരേഖ തങ്ങളുടെതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളള. ഇതുമായി ബന്ധപ്പെട്ട കടകംപളളി സുരേന്ദ്രന്റെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. ഈ ശബ്ദരേഖ തന്റെയോ ബിജെപി ബന്ധമുളള മറ്റാരുടെയെങ്കിലും ആണോ എന്ന് തെളിയിക്കാന്‍ മന്ത്രിയെ ശ്രീധരന്‍ പിളള വെല്ലുവിളിച്ചു. ആരോപണങ്ങള്‍ തെളിയിക്കുകയാണെങ്കില്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാന്‍ താന്‍ തയ്യാറാണ്. അല്ലാത്തപക്ഷം മന്ത്രി ഇതിന് തയ്യാറാണോ എന്ന് ശ്രീധരന്‍പിളള ചോദിച്ചു.ബിജെപിയെ തകര്‍ക്കാന്‍ സിപിഎമ്മുമായി മറ്റും സഹകരിക്കുന്ന ഗുജറാത്ത് സ്വദേശിയുടെ സംഘടനയുടെ അനുയായിയാണ് ഇതിന് പിന്നില്‍. ഇത് പകല്‍ പോലെ വ്യക്തവുമാണെന്ന് ശ്രീധരന്‍ പിളള പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പുന: പരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് നപുംസക നയമാണ് സ്വീകരിക്കുന്നത്. ഇത്തരക്കാരോട് സംസാരിക്കാന്‍ താന്‍ ഇല്ല. സുപ്രിംകോടതി വിധി വന്ന സമയത്ത് പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ കവാത്ത് മറന്നു. പദ്മകുമാറിന്റെ വാക്കും പഴയ ചാക്കും ഒന്നാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഇതിലൂടെയെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

നിയമം തെറ്റെന്ന് കണ്ടാല്‍ ലംഘിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത്തരം നിയമനിഷേധസമരത്തിലുടെ സ്വാതന്ത്യം നേടിയ പാരമ്പര്യമുളള നാടാണിത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ നിലപാടിന് ഒപ്പമാണ് പാര്‍ട്ടി. ഈ വിഷയത്തില്‍ സമരം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണ് എന്നും ശ്രീധരന്‍ പിളള മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത