കേരളം

മാധ്യമപ്രവർത്തകയെ തടഞ്ഞത് അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകൾ; ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ സമാധാനം വരുമെന്ന് കടകംപള്ളി 

സമകാലിക മലയാളം ഡെസ്ക്

പത്തനംത്തിട്ട: അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകളാണ് മാധ്യമപ്രവർത്തക സുഹാസിനി രാജിനെ തടഞ്ഞതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ സമാധാനം വരുമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറാണ് സുഹാസിനി. രാവിലെ വാർത്ത റിപ്പോർട്ട് ചെയ്യാനായി സന്നിധാനത്തേക്ക് മലകയറിയ സുഹാസിനിക്കുനേരെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് ഇവർ തിരിച്ചിറങ്ങുകയായിരുന്നു. കയ്യേറ്റശ്രമവും അസഭ്യവര്‍ഷവും നേരിടേണ്ടിവന്നതിനെത്തുടര്‍ന്നാണ് ഇവര്‍ മടങ്ങിയത്. പ്രശ്‌നമുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ തിരിച്ചിറങ്ങുന്നെന്ന് സുഹാസിനിയുടെ വാക്കുകൾ. 

അപ്പാച്ചിമേട്ടില്‍ നിന്ന് ഇരുന്നൂറുമീറ്റര്‍ താഴെയെത്തിയപ്പോഴാണ് ഇരുമുടികെട്ടേന്തിയ അക്രമികള്‍ സുഹാസിനിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ദേഹത്തേക്ക് കല്ലുകളടക്കം വലിച്ചെറിയുകയായിരുന്നെന്ന് സുഹാസിനി പറഞ്ഞു. ബോധപൂര്‍വ്വമായി ഒരു പ്രശ്‌നമുണ്ടാക്കാന്‍ താത്പര്യമില്ലെന്നുപറഞ്ഞാണ് സുഹാസിനി തിരിച്ചിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍