കേരളം

സമൂഹ മാധ്യമങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചരണം നടത്തിയാല്‍ നടപടി; ഡിജിപി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  ശബരിമല വിഷയത്തില്‍ നിലയ്ക്കലും പമ്പയിലുമായി നടന്ന സംഭവങ്ങില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 

മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സൈബര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി അറിയിച്ചു.

ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി