കേരളം

യുവതികള്‍ വന്നാല്‍ നട അടച്ചിട്ട് പതിനെട്ടാംപടിയിറങ്ങും: തന്ത്രി കണ്ഠര് രാജീവര്

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമലയില്‍ യുവതികള്‍ പതിനെട്ടാംപടി കയറിയാല്‍ നട അടച്ചിട്ട് നാട്ടിലേക്കു മടങ്ങുമെന്ന് തന്ത്രി കണ്ഠര് രാജീവര്. കുടുംബത്തിലെ കാരണവന്മാരുമായി കൂടിയാലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് രാജീവര് പറഞ്ഞു.

താന്‍ സുപ്രിം കോടതിക്ക് എതിരല്ല. എന്നാല്‍ ഇതിനോടു യോജിക്കാനാവില്ല. വിശ്വാസികള്‍ക്ക് ഒപ്പമേ നില്‍ക്കാനാവൂ. യുവതികള്‍ പതിനെട്ടാംപടി കയറിയാല്‍ നട അടച്ച് താക്കോല്‍ തിരികെ ഏല്‍പ്പിക്കും. പതിനെട്ടാംപടിയിറങ്ങി നാട്ടിലേക്കു മടങ്ങും. ഇതു മാത്രമേ തനിക്കു ചെയ്യാനുള്ളൂവെന്ന് തന്ത്രി പറഞ്ഞു.

കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കുന്നതില്‍ കൂട്ടുനില്‍ക്കാനാവില്ല. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് തന്ത്രി പറഞ്ഞു.

പരികര്‍മികള്‍ പതിനെട്ടാംപടിക്കു താഴെ സമരം നടത്തുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ക്ക് അതു മാത്രമേ മാര്‍ഗമുള്ളൂവെന്ന് തന്ത്രി പറഞ്ഞു.

ആന്ധ്ര സ്വദേശിയ കവിത ജക്കലും കൊച്ചിയില്‍നിന്നുള്ള രഹന ഫാത്തിമയും സന്നിധാനം വരെ എത്തിയ സാഹചര്യത്തിലാണ് തന്ത്രിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്