കേരളം

രഹനയുടെ ആർഎസ്എസ് ബന്ധം തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് രശ്മി നായർ; നുണയെന്ന് രഹന 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ശബരിമല ദര്‍ശനത്തിനു ശ്രമിച്ച രഹന ഫാത്തിമയ്ക്കെതിരെ വീണ്ടും ആരോപണമുന്നയിച്ച് രശ്മി നായർ. രഹനയുടെ ആർഎസ്എസ് ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവിട്ടാണ് രശ്മിയുടെ ആരോപണം. സംഘപരിവാറുമായി പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും ആർഎസ്എസ് നേതൃത്വത്തെ സഹായത്തിനായി രഹന ബന്ധപ്പെട്ടുവെന്നും വ്യക്തമാക്കുന്ന  സംഭാഷണമാണ് പുറത്തുവിട്ടത്. ഈ ഗൂഡാലോചനകളെ കുറിച്ച് അന്വേഷണം ഉണ്ടായാല്‍ തനിക്കറിയാവുന്ന മുഴുവന്‍ വിവരങ്ങളും കൈമാറുമെന്നും രശ്മി ഫേസ്ബുക്കിൽ കുറിച്ചു. 

എന്നാൽ ശബരിമലയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച്  ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്ന രശ്മിയുടെ ആരോപണം രഹന ഫാത്തിമ നിഷേധിച്ചിരുന്നു. രശ്മി പറയുന്നത് നുണയാണെന്നും സെക്സ് റാക്കറ്റ് കേസിൽ രശ്മിയും രാഹുൽ പശുപാലനും അറസ്റ്റിലായപ്പോൾ അവർക്കെതിരെ മൊഴി നൽകിയതിലുള്ള പകപോകലാണ് ഇതെന്നുമാണ് രഹനയുടെ പ്രതികരണം. 

2 വർഷം മുൻപ് കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാൽ അന്ന് ടാഗ് ആക്സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ.സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. അല്ലാതെ അദ്ദേഹത്തെ താൻ മംഗലാപുരത്തു കണ്ടെന്നും അതിന് അവർക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നതു നുണയാണ്, രഹന പറഞ്ഞു. 

ഇന്ന് രാവിലെ ശബരിമലയിലെ നടപ്പന്തൽ വരെ എത്തിയെങ്കിലും പ്രതിഷേധത്തെത്തുടർന്നു രഹനയ്ക്ക് തിരിച്ചുപോരേണ്ടിവന്നു. ഇതിനുപിന്നാലെയാണ് രഹന കെ.സുരേന്ദ്രനുമായി പല തവണ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ച് ആക്ടിവിസ്റ്റ് രശ്മി നായർ രം​ഗത്തെത്തിയത്. രശ്മി നായരുടെ ആരോപണം വിശ്വസിച്ചാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ സന്ദർശനത്തിൽ ഗൂഢാലോചനയുണ്ടെന്നു പ്രതികരിച്ചതെന്നും രഹ്‌ന ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം