കേരളം

'ഞാന്‍ ജനനി, ഒന്‍പത് വയസ്, 50 വയസ് തികയുമ്പോള്‍ അയ്യനെ കാണാന്‍ ഞാന്‍ വീണ്ടും വരും; ഇരുമുടികെട്ടും തലയിലേന്തി പ്ലക്കാര്‍ഡ് പിടിച്ച് തമിഴ് പെണ്‍കൊടി

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വലിയ പ്രതിഷേധങ്ങള്‍ക്കാണ് കാരണമായത്. രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് ശബരിമല വിഷയം. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി വിശ്വാസികള്‍ ശബരിമല സന്ദര്‍ശനത്തിന് എത്താറുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ക്കൊന്നും ഇവര്‍ കാര്യമായി പങ്കെടുക്കുന്നത് കാണുന്നില്ല. എന്നാല്‍ ശബരിമല ദര്‍ശനത്തിന് എത്തിയ ഒന്‍പതു വയസുകാരി ജനനി കുറച്ച് വ്യത്യസ്തയാണ്. ഒരു പ്ലക്കാര്‍ഡും കൈയിലേന്തി തനിക്ക് പറയാനുള്ളത് വിളിച്ചു പറയുകയാണ് തമിഴ്‌നാട് സ്വദേശിയായ ഈ പെണ്‍കുട്ടി. 

തനിക്ക് ഒന്‍പതു വയസായെന്നും ഇനി ശബരിമല സന്ദര്‍ശിക്കുന്നത് 50 വയസിലായിരിക്കും എന്നുമാണ് ജനനി തന്റെ പ്ലക്കാര്‍ഡിലൂടെ പറയുന്നത്. ഇരുമുടിക്കെച്ചും തലയിലേന്തി പ്ലക്കാര്‍ഡും പിടിച്ചു നില്‍ക്കുന്ന ജനനിയുടെ ചിത്രം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. വെള്ളിയാഴ്ചയാണ് മാതാപിതാക്കള്‍ക്കൊപ്പം ജനനി ദര്‍ശനത്തിന് എത്തിയത്. 

സുപ്രീംകോടതിയുടെ വിധി എന്താണെന്ന് തങ്ങള്‍ക്കറിയില്ലെന്നും എന്നാല്‍ തന്റെ മകള്‍ക്ക് 10 വയസ് തികഞ്ഞാല്‍ പിന്നെ അവള്‍ അയ്യപ്പനെ കാണാന്‍ എത്തുക 50 വയസ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും എന്നാണ് ജനനിയുടെ അച്ഛന്‍ സതീഷ് കുമാര്‍ പറയുന്നത്. 50 വയസിന് മുന്‍പ് മകള്‍ മലചവിട്ടുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശബരിമലയില്‍ കയറാന്‍ 50 വയസാവുന്നതുവരെ കാത്തിരിക്കാന്‍ തയാറാണെന്ന് അറിയിച്ചുകൊണ്ട് ഒരു വിഭാഗം സ്ത്രീകള്‍ റെഡി ടു വെയ്റ്റ് കാമ്പെയ്ന്‍ നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ