കേരളം

നറുക്കെടുപ്പിന് മിനിറ്റുകള്‍ക്ക് മുമ്പ് ടിക്കറ്റെടുത്തു; നവകേരള ലോട്ടറിയുടെ ഒന്നാം സമ്മാനങ്ങളിലൊന്ന് പ്രളയബാധിതന്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ നവകേരള ലോട്ടറിയുടെ ഒന്നാം സമ്മാനങ്ങളിലൊന്ന് പ്രളയബാധിതന്. എറണാകുളം ചിറ്റൂര്‍ കുമ്പനായില്‍ റോയിയാണ് ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ച 90 പേരില്‍ ഒരാള്‍.

പ്രളയം നാടിനെ മുക്കിയപ്പോള്‍ തയ്യല്‍ തൊഴിലാളിയായ റോയിയുടെ വീടും വെള്ളത്തിലായി, ദുരിതാശ്വാസ ക്യാമ്പിലായിരുന്നു റോയിയും കുടുംബവും. വെള്ളം കയറി വീടിന്റെ വാതില്‍ തകരുകയും വിലപിടിപ്പുള്ള സാധനങ്ങളടക്കം നഷ്ടപ്പെടുകയും ചെയ്തു.

സര്‍ക്കാരില്‍നിന്നു ദുരിതാശ്വാസമായി ലഭിച്ച 10,000 രൂപയും സുഹൃത്തുക്കളില്‍നിന്നു കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് അത്യാവശ്യ സാധനങ്ങള്‍ വാങ്ങി ജീവിതം തിരിച്ചുപിടിച്ചത്. നറുക്കെടുപ്പിനു മിനിറ്റുകള്‍ക്കു മുമ്പേയാണ് റോയ് ടിക്കറ്റെടുത്തത്. ചെറിയ തുകയ്ക്കുള്ള ടിക്കറ്റുകള്‍ മുമ്പും എടുക്കുമായിരുന്നു.

തന്നെ പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാനുള്ള സര്‍ക്കാര്‍ യജ്ഞത്തില്‍ പങ്കാളിയാകണമെന്ന ഉദ്ദേശ്യത്തോടെയാണ് ടിക്കറ്റെടുത്തതെന്നും ദിവസങ്ങളോളം അനുഭവിച്ച ദുരിതംമാത്രമായിരുന്നു മനസ്സിലെന്നും റോയ് പറഞ്ഞു.വിദ്യാര്‍ഥികളായ രണ്ട് മക്കളും ഭാര്യ ജാന്‍സിയുമടങ്ങുന്നതാണ് റോയിയുടെ കുടുംബം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം