കേരളം

പി കെ ശശിക്ക് ക്ലീന്‍ ചിറ്റ്?; പാര്‍ട്ടി ജാഥാ ക്യാപ്റ്റനാക്കി, എ കെ ബാലനൊപ്പം പൊതുപരിപാടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ അന്വേഷണം നേരിടുന്ന പി.കെ ശശി എം.എല്‍.എക്കെതിരെ നിസാര നടപടിയെന്ന് സൂചന. പാര്‍ട്ടിയുടെ പരിപാടികളില്‍ ശശി വീണ്ടും സജീവമാകുകയാണ്. 

നവംബര്‍ 21 ന് ഷൊര്‍ണ്ണൂര്‍ മണ്ഡല തലത്തില്‍ നടക്കുന്ന സി.പി.എം വിശദീകരണ പ്രചരണ ജാഥയുടെ ക്യാപ്ടന്‍ സ്ഥാനം ശശിയാണ് ഏറ്റെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ ഒക്ടോബര്‍ 26ന് തച്ചമ്പാറയില്‍ അന്വേഷണ കമ്മീഷന്‍ അംഗമായ എ കെ  ബാലന്‍ ഉദ്ഘാടകനായ പരിപാടിയിലും ശശി പങ്കെടുക്കുന്നുണ്ട്. സിപിഐയില്‍ നിന്ന്് രാജിവെച്ച് വരുന്നവര്‍ക്കുളള സ്വീകരണപരിപാടിയുടെ പോസ്റ്ററിലാണ് ബാലനൊപ്പം ശശി പങ്കെടുക്കുന്ന ചിത്രമുളളത്.  ഇതോടെയാണ് പാര്‍ട്ടി ശശിക്കെതിരെ കര്‍ശന നടപടി എടുക്കില്ലെന്ന ധാരണ പാര്‍ട്ടി വൃത്തങ്ങളില്‍ തന്നെ ശക്തമായത്. 

ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് പി.കെ ശശിയോട് അന്വേഷണം കഴിയുന്നതുവരെ പൊതുപരിപാടികളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സെപ്തംബര്‍ ആദ്യ വാരം സി.പി.എം നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗത്തിലും രണ്ടുതവണ പാലക്കാട് ജില്ലാ കമ്മിറ്റി യോഗങ്ങളിലും പി കെ ശശി പങ്കെടുത്തില്ല. എംഎല്‍എ എന്ന നിലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളും മാറ്റിവെച്ചു. എന്നാല്‍ അന്വേഷണം അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ ശശി വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമാവുകയാണ്.

ഇതേസമയം ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സി.പി.എം സംസ്ഥാന നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല. പി.കെ ശശിക്കെതിരായ പരാതിയില്‍ റിപ്പോര്‍ട്ട് പാര്‍ട്ടി തീരുമാനിച്ച സമയത്ത് നല്‍കുമെന്നാണ് അന്വേഷണ കമ്മിഷന്‍ അംഗം മന്ത്രി എ.കെ ബാലന്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും