കേരളം

മഞ്ജുവിന്റെ വീട് അക്രമികള്‍ അടിച്ച് തകര്‍ത്തു: വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തി, മോശം കാലാവസ്ഥ മൂലം മടങ്ങിയ ദളിത് വനിതാ നേതാവ് മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. മഞ്ജുവിന്റെ കൊല്ലം ചാത്തന്നൂര്‍ ഇടനാടിലെ വീടാണ് അക്രമികള്‍ അടിച്ച് തകര്‍ത്ത്. ജനല്‍ച്ചില്ലുകളെല്ലാം തകര്‍ന്ന നിലയിലാണ്. ഗ്യാസ് സ്റ്റൗവും ഫാനുമുള്‍പ്പെടെ വീട്ടുപകരണങ്ങളെല്ലാം അക്രമികള്‍ പുറത്തേക്ക് എറിഞ്ഞിരിക്കുകയാണ്.

മഞ്ജുവിന് സുരക്ഷ നല്‍കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീടിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് മഞ്ജു ശബരിമല ദര്‍ശനത്തിന് പൊലീസ് സഹായം തേടി പമ്പ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പമ്പയില്‍ ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത്, ഐജി ശ്രീജിത്ത്, ദേബേഷ് കുമാര്‍ ബെഹ്‌റ തുടങ്ങിയവര്‍ മണിക്കൂറുകളോളം ശബരിമലയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു.

സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ഉന്നത പൊലീസ് സംഘം യുവതിയോട് ആവശ്യപ്പെട്ടെങ്കിലും ക്ഷേത്രദര്‍ശനം നടത്തിയേ തിരികെ പോകൂ എന്ന് മഞ്ജു നിര്‍ബന്ധം പിടിക്കുകയായിരുന്നു. താന്‍ ആക്ടിവിസ്റ്റ് അല്ലെന്നും, യഥാര്‍ത്ഥ വിശ്വാസിയാണെന്നും മഞ്ജു പൊലീസിനെ അറിയിച്ചിരുന്നു.

അതേസമയം ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്ന് മഞ്ജു അറിയിച്ചിരുന്നു. തന്റെ ആരോഗ്യാവസ്ഥ അനുകൂലമാണെങ്കില്‍ നാളെയോ മറ്റന്നാളോ മലകയറാന്‍ വീണ്ടുമെത്തുമെന്ന് മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ