കേരളം

മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു;  യുവാവിനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

 ഇടുക്കി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വണ്ടിപ്പെരിയാര്‍ സ്വദേശി അനീഷ് സോമനെതിരെയാണ് കേസ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച് കൊണ്ട് അനീഷ് പോസ്റ്റിട്ടത്.

നാട്ടിലെ സമാധാനം തകര്‍ത്തിട്ട് പിണറായി വിജയന്‍ നാടുവിട്ടു എന്നാരോപിച്ചുള്ള പോസ്റ്റിലാണ് ജാതീയമായ അധിക്ഷേപമുള്ളത്. 153 എ ആണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം സിപിഎം പീരുമേട് ഏരിയാ കമ്മിറ്റിയംഗം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍