കേരളം

വിഴിഞ്ഞത്ത് പന്നി കട്ടക്കൊമ്പന്‍മാരെത്തി;  അത്ഭുതമെന്ന് മത്സ്യത്തൊഴിലാളികള്‍

സമകാലിക മലയാളം ഡെസ്ക്

വിഴിഞ്ഞം: അപൂര്‍വമായി കിട്ടുന്ന മത്സ്യയിനം പന്നി കട്ടക്കൊമ്പന്‍ വിഴിഞ്ഞം മീന്‍പിടിത്ത തുറമുഖത്ത് എത്തിയതു കൗതുകമായി. മധ്യകേരള ജില്ലകളിലെ മല്‍സ്യക്കമ്പോളങ്ങളില്‍ ഏറെ പ്രിയപ്പെട്ട ഈ മല്‍സ്യം ആയിരത്തോളം കിലോഗ്രാമാണു ലഭിച്ചത്.  പേരിന് ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നു തൊഴിലാളികള്‍ പറഞ്ഞു.

മധ്യകേരളത്തിലെ തീന്‍മേശകളിലെ പ്രധാന ഇനങ്ങളിലൊന്നായ പന്നി കട്ട മല്‍സ്യം രുചികളില്‍ മുമ്പനാണ്. ഒന്നിന് 55 മുതല്‍ 60 വരെ കിഗ്രാം തൂക്കമുള്ളതാണ് ഇവിടെ കിട്ടിയത്. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ 500 കിലോ ഗ്രാമിലേറെ വരെ തൂക്കമുണ്ടാകുമെന്നു തൊഴിലാളികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ