കേരളം

ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണം; അയ്യപ്പ പ്രചാര സഭ സുപ്രിം കോടതിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് അഖില ഭാരതീയ അയ്യപ്പ പ്രചാര സഭ സുപ്രിം കോടതിയിലേക്ക്. ഇക്കാര്യം ആവശ്യപ്പെട്ട് അടുത്തയാഴ്ച ഹര്‍ജി നല്‍കാനാണ് അയ്യപ്പ പ്രചാര സഭയുടെ തീരുമാനം.

ഹിന്ദു ആരാധനാലയ പ്രവേശന ചട്ടം അനുസരിച്ച് ഹിന്ദുക്കള്‍ക്കു മാത്രമാണ് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനാവുക. എന്നാല്‍ ശബരിമലയില്‍ ഇതു കര്‍ശനമായി പാലിക്കുന്നില്ല. ഇവിടെ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം അനവദിക്കുന്നുണ്ട്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇതു വിലക്കണം എന്ന ആവശ്യമാണ് അയ്യപ്പ പ്രചാര സഭ മുന്നോട്ടുവയ്ക്കുന്നത്. 

1965ലെ ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3 (എ) വകുപ്പ് പ്രകാരം ശബരിമലയില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് വിലക്കണം എന്ന ആവശ്യം ഹര്‍ജിയില്‍ ഉന്നയിക്കാനാണ് അയ്യപ്പ പ്രചാര സഭയുടെ തീരുമാനം. അഹിന്ദുക്കള്‍ ആയവരെ ശബരിമലയിലേക്ക് കൊണ്ട് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതി നടപടി സ്വീകരിക്കണം എന്ന ആവശ്യവും സഭ ഉന്നയിക്കും.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതര മതങ്ങളില്‍ നിന്നുള്ള കൂടുതല്‍ പേര്‍ ദര്‍ശനത്തിന് എത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പ പ്രചാര സഭ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി