കേരളം

സ്വന്തം സംസ്ഥാനത്തിന് എതിരായ ബിജെപിയുടെ യുദ്ധപ്രഖ്യാപനം കേരളീയ സമൂഹം തിരിച്ചറിയണം: എഐവൈഎഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് വിഘാതം സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

 കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ലോകത്താകമാനമുള്ള മലയാളികളുടെ സഹായം അനിവാര്യമാണ്. ഈ സഹായം തേടുന്നതിനായാണ്  മന്ത്രിമാര്‍ വിദേശ പര്യടനത്തിന്  തീരുമാനിച്ചത്. പ്രധാനമന്ത്രി ആദ്യം ഇതിനോട്  അനുഭാവപൂര്‍വ്വം പ്രതികരിച്ചതുമാണ്. എന്നാല്‍ മന്ത്രിമാര്‍ക്ക് യാത്ര അനുമതി നിഷേധിച്ചത് എന്തിനായിരുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. വിദേശത്ത് നിന്നുമുള്ള പലതരം സഹായവാഗ്ദാനങ്ങള്‍ കേന്ദ്രത്തിന്റെ എതിര്‍പ്പുകാരണം സ്വീകരിക്കാനായില്ല.  നാശനഷ്ടങ്ങള്‍ക്ക് അനുസൃതമായ കേന്ദ്ര സഹായം കേരളത്തിന് നല്‍കുന്നുമില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ശ്വാസം മുട്ടിക്കാന്‍ ആണ് ബിജെപി ശ്രമിക്കുന്നത്.

ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. കേരളത്തിലെ ബിജെപി നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുന്നത്. സ്വന്തം സംസ്ഥാനത്തിന് എതിരായ ബിജെപി നേതാക്കളുടെ യുദ്ധപ്രഖ്യാപനം കേരളീയ സമൂഹം തിരിച്ചറിയണം. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്് ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?