കേരളം

ഹിന്ദു സമൂഹം വിചാരിക്കുന്നിടത്ത് കാര്യങ്ങള്‍ എത്തുന്നതാണ് ഈ വിജയം; തോറ്റത് പിണറായിയുടെ മര്‍ക്കടമുഷ്ടിയെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലെ ആചാരലംഘനത്തിനെതിരെ കേരളത്തിലെ ഹൈന്ദവ സമൂഹം ഇന്ന് ഐതിഹാസികമായ വിജയം നേടിയിരിക്കുകയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് യുവതി പ്രവേശം സാധ്യമാക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളെയും അതിജീവിക്കാന്‍ അയ്യപ്പവിശ്വാസികള്‍ക്ക് കഴിഞ്ഞെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്റെ മര്‍ക്കടമുഷ്ടിക്ക് നേരെയുള്ള വിജയം കൂടിയാണ് ഈ ചരിത്രവിജയമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

ഏത് വിധേയനെയും ശബരിമലയില്‍ ആചാരംലംഘനം നടത്താനായിരുന്നു സര്‍ക്കാരിന്റെ നീക്കം. ഇതിനായി പലതരത്തിലുള്ള വ്യക്തികളെ കൊണ്ടുവന്ന് നിര്‍ബന്ധപൂര്‍വ്വം പതിനെട്ടാം പടി ചവിട്ടിക്കാനുള്ള ശ്രമം നടന്നു. ഭഗവാന്‍ അയ്യപ്പന്റെ സഹായത്തോടെ ഹൈന്ദവസമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കാനായെന്നും സുരേന്ദ്ര്ന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ വിജയത്തിന് സഹായകമായത് ശബരിമലയിലെ തന്ത്രിമാര്‍ സ്വീകരിച്ച നിലപാടുകളാണ് പ്രധാനം. ആചാരലംഘനം നടത്തുകയാണെങ്കില്‍ നടയടക്കുമെന്ന് പ്രഖ്യാപനവും ഒപ്പം പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധികള്‍ ചരിത്രപരമായ തീരുമാനമെടുത്തതും വിജയത്തിന് കാരണമായി. നായര്‍ സര്‍വീസ് സൊസൈറ്റി, അയ്യപ്പസേവാ സമാജം, കര്‍മ്മസമിതി തുടങ്ങി ഹിന്ദുസമൂഹം  സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി നിന്നു. ഹിന്ദുസമൂഹത്തിന്റെ ഈ വിജയത്തിന്റെ ശില്‍പ്പികള്‍ അവരാണ്. പതിറ്റാണ്ടായി പരിഹസിക്കപ്പെട്ട ഹിന്ദുസമഹം എന്താണോ ആഗ്രഹിക്കുന്നത് അവിടെ എത്തിക്കുന്നതാണ് ഈ വിജയമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ