കേരളം

ബിന്ദുവിനെതിരായ ഊര് വിലക്ക്;  വനിതാ കമ്മീഷന്‍ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല ദര്‍ശനത്തിന് പോയ അധ്യാപിക ബിന്ദു തങ്കം കല്യാണിക്ക് താമസസ്ഥലത്തും ജോലി സ്ഥലത്തും ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധായ കേസെടുത്തു. സര്‍ക്കാരും പൊലീസും കര്‍ശന നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെയാണ് ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു കോഴിക്കോട്ട് തിരിച്ചെത്തിയത്. അവര്‍ ചാലപ്പുറത്തെ ഫ്‌ലാറ്റില്‍ എത്തിയതറിഞ്ഞ് ഒട്ടേറെ പേര്‍ എത്തി ബഹളമുണ്ടാക്കി. ഫ്‌ലാറ്റിലെ ചിലരും താമസിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതായി ബിന്ദു പറഞ്ഞു.

കസബ പൊലീസെത്തി ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വനിതാ പൊലീസിന്റെ സഹായത്തോടെ മറ്റൊരിടത്തേക്ക് താമസം മാറ്റി. അവിടെയും ആളുകളെത്തി പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് പൊലീസെത്തി വേറെ ഒരിടത്തേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്‍ വരേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സ്‌കൂളിനടുത്ത് ചിലര്‍ യോഗം ചേര്‍ന്ന് പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിന്ദു പറഞ്ഞു.

അതേസമയം ബിന്ദുവിന്റെ നടപടിയില്‍ അയ്യപ്പ ഭക്തര്‍ക്കുണ്ടായ മനോവിഷമത്തിനും പ്രായശ്ചിത്തമായി താന്‍ ശബരിമലയ്ക്ക് പോകുമെന്ന് മാതാവ് തങ്കമ്മ പറഞ്ഞു. ബിജെപി പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തങ്കമ്മ ഇക്കാര്യം അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ