കേരളം

ശബരിമല : മന്ത്രി കടകംപള്ളി സുരേന്ദ്രന് വക്കീല്‍ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് എം രാധാകൃഷ്ണനാണ് വക്കീല്‍ നോട്ടീസ് അയച്ചത്. 

അഖിലേന്ത്യാ ഹിന്ദു പരിഷത്ത് നേതാവിന്റെ ശബ്ദസന്ദേശം ആര്‍എസ്എസിന്റെ കലാപാഹ്വാനമായി മന്ത്രി 18 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചതിനെതിരെയാണ് നോട്ടീസ്. ആര്‍എസ്എസുമായി ബന്ധമില്ലാത്ത എഎച്ച്പി, നരേന്ദ്രമോദിയെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്ന സംഘടനയാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. 

വാര്‍ത്താസമ്മേളനം വിളിച്ച് പരാമര്‍ശങ്ങള്‍ തിരുത്തി മാപ്പു പറയാത്ത പക്ഷം മാനനഷ്ടത്തിന് അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് കേസ് നല്‍കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്