കേരളം

ശബരിമലയില്‍ കലാപമുണ്ടാക്കിയവരുടെ ഫോട്ടോ ആല്‍ബവുമായി പൊലീസ്; മുഴുവന്‍പേരേയും പിടികൂടാന്‍ നിര്‍ദേശം,രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 146 കേസുകള്‍ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിന് എതിരെ നിലക്കലില്‍ നടന്ന സമരത്തില്‍ കലാപം അഴിച്ചുവിട്ടവരെ പിടികൂടാന്‍ ഫോട്ടോ ആല്‍ബം തയ്യാറാക്കി പൊലീസ്. 210പേരുടെ ഫോട്ടോയാണ് പത്തനംതിട്ട പൊലീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികള്‍ക്ക് ഫോട്ടോകള്‍ കൈമാറി. ഇവരെ മുഴുവന്‍പേരേയും പിടികൂടാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംഘര്‍ഷം നടത്തിയവരെ ഉടനെ പിടികൂടുമെന്ന് ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 146 കേസുകളാണ് പൊലാസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത