കേരളം

കായംകുളം നഗരസഭയിലെ കയ്യാങ്കളി; മര്‍ദ്ദനമേറ്റ എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കായംകുളം:  കായംകുളം നഗരസഭയില്‍ ഇന്നലെയുണ്ടായ കയ്യാങ്കളിയില്‍ മര്‍ദ്ദനമേറ്റ എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചു. പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലറായിരുന്ന വല്ലാറ്റൂര്‍ വീട്ടില്‍ വി എസ് അജയ(52)നാണ് മരിച്ചത്. കയ്യാങ്കളിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞ് വീണ ഇദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

 ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നഗരസഭാ യോഗത്തെ കയ്യാങ്കളിയിലെത്തിച്ചത്. സംഘര്‍ത്തെ തുടര്‍ന്ന് അജയന് പുറമേ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ, ഷാമില അനിമോന്‍, ജലീല്‍ എസ് പെരുമ്പളത്ത് എന്നീ എല്‍ഡിഎഫ് അംഗങ്ങള്‍ക്കും യുഡിഎഫ് കൗണ്‍സിലര്‍മാരായ ഷാനവാസ് , ഷിജിന നാസര്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. അജണ്ടയിലുള്ള കാര്യങ്ങള്‍ ചര്‍ച്ച കൂടാതെ പാസാക്കാനുള്ള ഭരണപക്ഷത്തിന്റെ നീക്കമാണ് കയ്യാങ്കളിക്ക് പിന്നിലെന്നും യുഡിഎഫ് നേരത്തേ ആരോപിച്ചിരുന്നു.

ഭരണപക്ഷത്തിന്റെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കായംകുളത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി