കേരളം

ടാക്സി ഡ്രൈവറെ മർദിച്ച് രണ്ടം​ഗ സംഘം കാറുമായി കടന്നു

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: മലയാറ്റൂരിൽ ടാക്സി ഡ്രൈവറെ മർദിച്ച് രണ്ടം​ഗ സംഘം കാറുമായി കടന്നു. ഡ്രൈവർ ആലുവ കീഴ്മാട് സ്വദേശി ശിവശങ്കരൻ നായർക്കാണ് ക്രൂരമായി മർദനമേറ്റത്. ഇയാൾ ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടിയാണ് രക്ഷപ്പെടുകയായിരുന്നു. മർദനത്തിൽ തലയ്ക്ക് സാരമായി പരുക്കേറ്റ ശിവശങ്കരനെ വനപാലകരാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് മലയാറ്റൂരിലേക്ക് പോകണം എന്നവശ്യപ്പെട്ട രണ്ടംഗ സംഘമാണ് ഡ്രൈവറെ അക്രമിച്ചത്. പോകുന്ന വഴിക്ക് ബാറിൽ കയറി മദ്യപിച്ച ശേഷം ഇവർ വിജനമായ പാണ്ട്പാറയിലെത്തിയപ്പോൾ വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ഡ്രൈവറെ അക്രമിക്കുകയുമായിരുന്നു. 

മലയാറ്റൂരിലെ ബാറിൽ നിന്ന് മദ്യപിക്കുന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇവർക്കായി തിരച്ചിൽ ഊർജിതമാണ്. ആലുവ പ്രിൻസിപ്പൽ എസ്‌ഐക്കാണ് കേസിന്റെ അന്വേഷണ ചുമതല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി