കേരളം

സുപ്രിം കോടതി വിധി പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാധ്യത; ശബരിമല കേസില്‍ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സുപ്രിം കോടതി വിധി പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. ശബരിമലയില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പിഡി ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെ തന്നെ പൊലീസ് സുരക്ഷയില്‍ യുവതികളെ കൊണ്ടുപോവാനുള്ള ശ്രമം ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സുപ്രിം കോടതി വിധി പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും വിധി അനുസരിച്ച് യുവതികള്‍ക്കു സുരക്ഷ  ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു.

സൗകര്യമൊരുക്കാതെ യുവതി പ്രവേശനം അനുവദിക്കരുതെന്ന ഹര്‍ജി ഈ ഘട്ടത്തില്‍ ഹൈക്കോടതിക്കു പരിഗണിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന് ഇതേ ആവശ്യവുമായി സുപ്രിം കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി