കേരളം

മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷ നല്‍കും ; കോടതി വിധി നടപ്പാക്കേണ്ടത് പൊലീസിന്റെ ബാധ്യതയെന്ന് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മണ്ഡല കാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോടതി വിധി നടപ്പാക്കേണ്ടത് പൊലീസിന്റെ ബാധ്യതയാണ്. നിയമം നടപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. ശബരിമലയില്‍ സുരക്ഷയ്ക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും ഡിജിപി അറിയിച്ചു. 

ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റ് അടക്കമുള്ള നടപടികള്‍ തുടരും. അക്രമം നടത്തിയ കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഡിജിപി പറഞ്ഞു. 

ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 2061 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി 700 പേരാണ് പിടിയിലായത്. 452 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ 1500 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. മാജ്യമില്ലാ വകുപ്പ് ചുമത്തിയവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി