കേരളം

ശബരിമല സംഘര്‍ഷം : അറസ്റ്റിലായവരുടെ എണ്ണം 2000 കവിഞ്ഞു ; 452 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെയുള്ള സമരത്തില്‍ കലാപം അഴിച്ചുവിട്ടവര്‍ക്കെതിരായ പൊലീസ് നടപടി തുടരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 2000 കടന്നു. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 2061 ആയതായി പൊലീസ് അറിയിച്ചു. 

ഇന്നലെ രാത്രി മാത്രം 700 പേരെയാണ് അറസ്റ്റ് ചെയ്തത്. 452 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായവരില്‍ 1500 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. നിരോധനാജ്ഞ ലംഘിക്കല്‍, കൂട്ടം കൂടി നിന്ന് ശരണം വിളിച്ച് പ്രതിഷേധിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവരെയാണ് ജാമ്യത്തില്‍ വിട്ടയച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തവരെ റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു. 

പൊതുമുതല്‍ നശിപ്പിക്കുക, പൊലീസുകാരെ ആക്രമിക്കുക, സ്ത്രീകളെ ആക്രമിക്കുക,  സംഘം ചേര്‍ന്ന് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റം ചെയ്തവരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയും, വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് അവര്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയവരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാന്‍ഡ് ചെയ്തതെന്നാണ് പൊലീസ് അറിയിച്ചത്. 

സംഘര്‍ഷത്തില്‍ ഇന്നും റെയ്ഡ് തുടരും. അറസ്റ്റ് അടക്കമുള്ള നടപടികള്‍ തുടരുമെന്നും പൊലീസ് അറിയിച്ചു. 210 അക്രമികളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ ഉടനേ പുറത്തുവിടും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊലീസ് ഉന്നതാധികാരികളുടെ യോഗത്തിന് ശേഷമാണ് കടുത്ത നടപടി സ്വീകരിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ