കേരളം

ആകുന്ന കാലത്ത് പോകണം; വയസ്സാം കാലത്ത് മല കയറാന്‍ ആകുമോ, അപ്പോഴെക്കും ചാകില്ലേ; അമ്മൂമ്മയുടെ വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിക്ക് പിന്നാല സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചകള്‍ തുടരുകയാണ്. അതിനിടെ ശബരിമല ദര്‍ശനത്തിനായി യുവതികള്‍ പോകുന്നതിനെ എതിര്‍ക്കുന്നവരോട് ചോദ്യങ്ങളുമായെത്തിയ അമ്മൂമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി

പോകാന്‍ ആരോഗ്യമുള്ള സമയത്ത് സ്ത്രീകള്‍ ഭഗവാനെ കാണുന്നതല്ലേ നല്ലത് എന്നാണ് അമ്മൂമ്മയുടെ ചോദ്യത്തിന്റെ സാരം.അവര് കണ്ടോട്ടെ..എന്താ പെണ്ണുങ്ങക്ക് കാണണ്ട ആഗ്രഹമൊന്നുമുണ്ടാവൂല്ലേ? പെണ്ണെന്ന് പറഞ്ഞ് ജനിച്ചിട്ട് ഒന്നും കണ്ടൂടേ? വയസാകൂന്ന വരെ..അപ്പോഴേക്കും ചാവൂല്ല? പിന്നെ ഇപ്പോ..എല്ലാവരും അയ്യപ്പനെ കാണട്ടെ.

വയസ്സാം കാലത്ത് കയറാന്‍ പറ്റുമോ. കഴിയുന്ന കാലത്ത് പോകാനായിരുന്നെങ്കില്‍ ഭഗവാനെ കാണാമായിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ പോകാനുകുമെങ്കില്‍ പോകണമെന്നാണ് അമ്മൂമ്മയുടെ ഉപദേശം. വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് ലഭിക്കുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍