കേരളം

കരഞ്ഞുകൊണ്ട് പുറത്തിറങ്ങിയ സിസ്റ്റര്‍ അനുപമയോട് ക്ഷമ ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ജലന്തര്‍ രൂപതാ വൈദികനായിരുന്ന ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരത്തിന് ശേഷം പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പളളിയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ സിസ്റ്റര്‍ അനുപമയോട് ക്ഷമ ചോദിച്ചു. ഇന്നലെ വികാരി ഫാ. ജോസ് ഒഴലക്കാട്ടിന്റെയും സിസ്റ്റര്‍ അനുപമയുടെ പിതാവ് വര്‍ഗ്ഗീസിന്റെയും സാന്നിധ്യത്തില്‍ ഫോണിലാണ് കൈക്കാരന്‍ ടോമി ഉലഹന്നാനന്‍ ക്ഷമ ചോദിച്ചത്.

ഫാ. കുര്യാക്കോസിന്റെ സംസ്‌കാരത്തിന് ശേഷം പള്ളിമേടയില്‍ മാധ്യമങ്ങളെ കാണാനൊരുങ്ങിയ സിസ്റ്റര്‍ അനുപമയോടും ഒപ്പമുള്ളവരോടും ഇവിടെ നിന്ന് സംസാരിക്കാന്‍ പറ്റില്ലെന്ന് ടോമി ഉലഹന്നാന്റെ നേതൃത്വത്തിലുള്ളവര്‍ പറഞ്ഞിരുന്നു. കരഞ്ഞുകൊണ്ട് ഇറങ്ങിയ സിസ്റ്റര്‍ മേടയ്ക്ക് പുറത്തുനിന്ന മാധ്യമങ്ങളെ കണ്ടിരുന്നു.

തനിക്ക് വളരെ പ്രിയപ്പെട്ട ആളായിരുന്നു ഫാദര്‍ കുര്യാക്കോസ് കാട്ടുതറ എന്നും പഞ്ചാബ് രൂപതയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണെന്നും പറഞ്ഞ് സിസ്റ്റര്‍ വികാരാധീനയായെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയിരുന്നില്ല. സിസ്റ്റര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായതെന്ന രീതിയിലാണ് പ്രതിഷേധക്കാര്‍ നിലകൊണ്ടത്. കരഞ്ഞുകാണിച്ചതുകൊണ്ടൊന്നും കാര്യമില്ലെന്നും പള്ളിയിലേക്ക് കടത്തിവിടില്ലെന്നും പറഞ്ഞ് പ്രതിഷേധക്കാര്‍ കാര്‍ക്കശ്യത്തോടെയാണ് പെരുമാറിയത്. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന കന്യാസ്ത്രീയാണ് സിസ്റ്റര്‍ അനുപമ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി