കേരളം

പൊലീസിനെതിരെ വ്യാജപോസ്റ്റുകള്‍; യാഥാര്‍ഥ്യം തിരിച്ചറിയുക; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കേരളാ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ പോസ്റ്റുകള്‍ക്കെതിരെ പൊലീസ്. മഹത്തായ മതേതര പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ ഉത്തരവാദിത്വപൂര്‍ണമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലെ വൈവിധ്യമാര്‍ന്ന ആചാര അനുഷ്ഠാനങ്ങളിലും ആഘോഷവേളകളിലും ആത്മീയ കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും പോലീസിന്റെ സേവന സാന്നിധ്യം ആര്‍ക്കും വിസ്മരിക്കാനാവില്ല. അര്‍പ്പണബോധത്തോടെയും ത്യാഗസന്നദ്ധമായും പൊലീസ് നടത്തി വരുന്നതെന്നും ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

പൊലീസിനെതിരെ വ്യാജപോസ്റ്റുകള്‍ ... യാഥാര്‍ഥ്യം തിരിച്ചറിയുക

നിയമപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
കേരളത്തിന്റെ മഹത്തായ മതേതര പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ കേരള പൊലീസും ഉത്തരവാദിത്വപൂര്‍ണമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലെ വൈവിധ്യമാര്‍ന്ന ആചാര അനുഷ്ഠാനങ്ങളിലും ആഘോഷവേളകളിലും ആത്മീയ കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും പൊലീസിന്റെ സേവന സാന്നിധ്യം ആര്‍ക്കും വിസ്മരിക്കാനാവില്ല. അര്‍പ്പണബോധത്തോടെയും ത്യാഗസന്നദ്ധമായും പോലീസ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. കേരള പൊലീസിന്റെ മഹത്തായ ഈ പാരമ്പര്യത്തെ അവഹേളിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുക തന്നെ വേണം. ഇതിനായി നടത്തുന്ന അപനിര്‍മ്മിതികളെ തള്ളിക്കളയുവാന്‍ പൊതു സമൂഹം തയ്യാറാകണം.

കേരളത്തില്‍ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതില്‍ കേരള പൊലീസിന്റെ ശക്തമായ ഇടപെടലുകള്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ഒരു വര്‍ഗീയ കലാപം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ള വസ്തുതയും ഏറെ ശ്രദ്ധേയമാണ്.. നമ്മുടെ നാടിന്റെ സാഹോദര്യവും സഹവര്‍ത്തിത്വവും കൂടുതല്‍ ശോഭനമാക്കാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു