കേരളം

രാഹുല്‍ ഈശ്വര്‍ മാരീചവേഷം; കടലാസുപുലി; ഭാര്യ മാത്രമാണ് കുഞ്ഞിനേയും കൊണ്ട് നെഞ്ചത്തടിച്ച് തെരുവില്‍ നടന്നതെന്ന് മഹേഷ് മോഹനര്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തന്ത്രി കുടുംബാംഗമെന്ന വ്യാജേന അയ്യപ്പഭക്തരേയും, ഹിന്ദുക്കളേയും കബളിപ്പിച്ചു ചാനലുകളില്‍ സുപ്രീം കോടതിയെപ്പോലും അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്യുന്നയാള്‍ തന്ത്രി കുടുംബാംഗമല്ല എന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിയണമെന്ന് താമഴമണ്‍ കുടുംബം. അമ്മ താഴമണ്‍ മല്ലികാ നമ്പൂതിരി താഴമണ്‍ മഠത്തിലെ അംഗമായതിനാല്‍ മാത്രമാണ് ഇയാള്‍ തന്ത്രി കുടുംബാംഗം എന്ന വ്യാജേന നാട്ടിലിറങ്ങി അയ്യപ്പഭക്തരേയും, മാദ്ധ്യമങ്ങളേയും,പൊതു പ്രവര്‍ത്തകരേയും, സര്‍ക്കാരിനേയും വഞ്ചിക്കുന്നത്. അമ്മയായ മല്ലികയെ വിവാഹം ചെയ്ത് ആറ്റിങ്ങള്‍ വാദ്ധ്യാര്‍ മഠത്തിലേയ്ക്ക് അയച്ചതോടെ അവര്‍ക്ക് സമുദായ ആചാരപ്രകാരം താഴമണ്‍ കുടുംബവുമായി ബന്ധമില്ലാതായി.വാസ്തവം ഇതാണെന്നിരിക്കെ ഇയാള്‍ തന്ത്രി കുടുംബത്തിന്റെ പ്രതിനിധി ചമഞ്ഞ് പത്രദൃശ്യ മാദ്ധ്യമങ്ങളില്‍ കൂടി അതിരു കടന്ന ആക്രോശങ്ങളിലൂടെ പൊതുജനത്തെ യുംഅയ്യപ്പഭക്തരേയും വഞ്ചിക്കുകയാണെന്നും താഴമണ്‍ കുടുംബം വ്യക്തമാക്കി

രാഹുലിന്റെ അപക്വമായ പെരുമാറ്റങ്ങള്‍ പലപ്പോഴും തന്ത്രി കുടുംബത്തെ പ്രതിസന്ധിയിലാക്കുന്നു. സുപ്രീം കോടതി കോടതിയുടെ വിധി 99% അയ്യപ്പ വിശ്വാസികള്‍ക്കും സ്വീകാര്യമല്ലെന്നുള്ളത് വസ്തുതയാണെങ്കിലും പരസ്യമായി ചീഫ് ജസ്റ്റീസ് അടക്കമുള്ളവരെ  അസഭ്യം പറഞ്ഞ് ജയില്‍വാസം സ്വയം വരിച്ചതും ശ്രദ്ധേയമാണ്. ശബരിമല സന്നിധാനത്തില്‍ കൈ മുറിച്ച് രക്തം വീഴ്ത്താന്‍ 20 പേരെ തയ്യാറാക്കി നിറുത്തിയിരുന്നുവെന്ന് അവകാശപ്പെട്ട ഇയാള്‍ ജയിലില്‍ പോയപ്പോള്‍ സഹായിക്കാന്‍ ഒരാളെപ്പോലും കണ്ടില്ല. ഭാര്യ മാത്രമാണ് കുഞ്ഞിനേയും കൊണ്ട് നെഞ്ചത്തടിച്ച് തെരുവില്‍ നടന്നത്. മാദ്ധ്യമ ശ്രദ്ധ കിട്ടാന്‍ എന്തു ഹീന കര്‍മ്മത്തിനും മടിയില്ലാത്ത| ഈ വ്യാജ തന്ത്രി കുടുംബാംഗം ലൗ ജിഹാദില്‍പെട്ടു പോയ അഖിലയെ രക്ഷിക്കാന്‍ ഹിന്ദു സംഘടനകള്‍ ഒന്നടങ്കം ശ്രമിച്ചപ്പോള്‍ മുസ്ലീം തീവ്രവാദികള്‍ക്ക് വേണ്ടി അഖിലയുടെ മാതാപിതാക്കളെ തളളിപ്പറഞ്ഞു കൊണ്ട് മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടെന്നും താഴമണ്‍ കുടുംബം പറയുന്നു.

സംഘപരിവാറുമായി ഒരു ബന്ധവുമില്ലാത്ത ഈ കടലാസ്സു പുലിയെ ആര്‍.എസ്സ്.എസ്സ്.ആയി അവതരിപ്പിക്കുകയാണ് സന്ദീപാനന്ദനും ദേവസ്വം മന്ത്രിയും.അയ്യപ്പ ഭക്തന്മാര്‍ ഏറെ ആദരിച്ചിരുന്ന മുത്തച്ഛനായിരുന്ന ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ലെറ്റര്‍പാഡു പയോഗിച്ച് തന്ത്രി മോഹനരുടെ അഭാവത്തില്‍ ശബരിമല തന്ത്രിയാകാനും ഇയാള്‍ ശ്രമിച്ചിരുന്നു. അധോലോക സംഘത്തിലെ ശോഭാ ജോണ്‍ തന്ത്രി മോഹനരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ്സി ലൂടെയാണല്ലോ ആദ്യമായി ഈ മാരീചവേഷം അവതരിച്ചത്.നേരത്തെ ജന്മമെടുത്തതാണെങ്കിലും മന്ത്രി ജി.സുധാകരന്റെ ഭാഷയില്‍ പറഞ്ഞാല്‍ മുന്‍പ് ' ഒരു പട്ടിയും' ഇയാളെ അറിഞ്ഞിരുന്നില്ല. 

കേസ്സില്‍ പരാതിക്കാരനായ തന്ത്രി മോഹനരുടെ നിരപരാധിത്വം ബോദ്ധ്യപ്പെട്ടതോടെ അദ്ദേഹത്തിന് അനുകൂലമായി തീരുമാനമെടുക്കാന്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രമിച്ചിരുന്നു.ഇതിന് തടയിടാന്‍ ഇയാള്‍ ദേവസ്വം ബോര്‍ഡിനെതിരെ പ്രകോപനപരമായ പ്രസ്താവനങ്ങള്‍ ഇറക്കി ആ നീക്കത്തിന് തടയിട്ടു. മുത്തച്ഛനായ മഹേശ്വരരെ കൊണ്ട് ബ്ലാങ്ക് ചെക്കുകളില്‍ ഒപ്പിടുവിച്ച് വന്‍തുക പലപ്പോഴായി പിന്‍വലിച്ചതും പിന്നീടാണ് പലരുമറിഞ്ഞത്.88 വയസ്സുണ്ടായിരുന്ന മഹേശ്വരര്‍ തിരുമേനി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് ഇയാള്‍ കലഹമുണ്ടാക്കി അദ്ദേഹത്തെ തളളിത്താഴെയിട്ടതോടെയാണ്. അതോടെ അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെട്ടു.ചെണ്ടന്നൂരിലെ സെന്‍ചൂറി ആശുപത്രിയില്‍ അദ്ദേഹം അത്യാസന്ന നിലയിലായപ്പോള്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്തപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ ഉപേക്ഷിച്ച് ഇയാള്‍ സ്ഥലം വിടുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ കാണാന്‍ വന്നിരുന്ന ചിലരാണ് ആംബുലന്‍സ് കൊണ്ടുവന്ന് രാത്രിയില്‍ പുഷ്പഗിരി ആശുപത്രിയില്‍ കൊണ്ടുപോയത്. ചെങ്ങന്നൂരിലെ താഴമണ്‍ കുടുംബത്തിലേയ്ക്ക് പ്രവേശിക്കാന്‍ പോലും അനുതിയില്ലാത്ത ഇയാള്‍ തന്ത്രി കുടുംബത്തിലെ അംഗമാണെന്ന വ്യാജേന അയ്യപ്പഭക്തജന സംരക്ഷണത്തിന്റെ പേരില്‍ ഇറങ്ങിപ്പുറപ്പെട്ട് കേരളത്തില്‍ ഇന്നുണ്ടായി കൊണ്ടിരിക്കുന്ന ഹൈന്ദവ ജനമുന്നേറ്റത്തിന് തുരങ്കം വെയ്ക്കുകയാണ്.

കൂട്ടിത്തല്ലിച്ച് ചോര കുടിക്കുന്ന കേരളത്തിലെ 'മഞ്ഞ മാദ്ധൃമങ്ങള്‍ ' ഇതെല്ലാം ആഘോഷിക്കുന്നു. സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യം സംരക്ഷിച്ച് സമൂഹ മദ്ധ്യത്തില്‍ ആളാകാന്‍ ശ്രമിക്കുന്ന യൂദാസിന്റെ ഈ പിന്‍തലമുറക്കാരന്‍ മുത്തച്ഛനേയും, അമ്മാവനേയും വരെ വഞ്ചിച്ച് 'അഭിനവ ഗാന്ധി' ചമയാന്‍ ശ്രമിക്കുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് ഹിന്ദു ജനതയും അയ്യപ്പഭക്തരുമാണ്. ലവ് ജിഹാദുകാരേയും, മതതീവ്രവാദികളേയും പ്രീണിപ്പിച്ച് ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന് തടയിടാന്‍ ആരുടെയോ  കോടാലിക്കൈ യാ യി പ്രവര്‍ത്തിക്കുന്ന ഇയാള്‍ നാട്ടില്‍ വളര്‍ന്നു വരുന്ന ഹിന്ദു ഐക്യത്തെ തകര്‍ത്ത് ഭക്തജന വികാരത്തെ വസ്ത്രാക്ഷേപം ചെയ്യാന്‍ ശ്രമിക്കുന്ന ദുശ്ശാസന രൂപിയാണെന്ന യാഥാര്‍ത്ഥ്യം അയ്യപ്പഭക്തരും, ഹിന്ദു ഐക്യം സ്വപ്നം കാണുന്നവരും, ഭരണകൂടവും, മാദ്ധ്യമങ്ങളും തിരിച്ചറിയണം. ശബരിമലയുമായി പുലബന്ധമില്ലാത്ത 'വെളുത്തച്ഛന്‍ കഥ അയ്യപ്പഭക്തരില്‍ അടിച്ചേല്‍പ്പിച്ചും മണര്‍കാട് പളളിയില്‍ പോയി അയ്യപ്പന്മാര്‍ മാല ഊരണമെന്നു പ്രചരണം നടത്തി വരുന്ന ഈ ' വ്യാജ തന്ത്രി കുംടുംബാംഗത്തെ സമൂഹം പുശ്ചത്തോടെ തള്ളിക്കളയേണ്ടതാണ്. അല്ലെങ്കില്‍ ഇത് പോലെയുളള കൂടുതല്‍ അവതാരങ്ങള്‍ ജന്മമെടുത്ത് ഹിന്ദു ജനസമൂഹത്തെ മതം മാറ്റലോബികള്‍ക്കും ദുഷ്ടലക്ഷ്യമുള്ളവര്‍ക്കും ഒറ്റിക്കൊടുത്ത് വെള്ളിക്കാശുകള്‍ (ഇന്ന് ഡോളര്‍) പ്രതിഫലം പറ്റും.ഹിന്ദു ഐക്യം കാംക്ഷിക്കുന്ന ഉദ്ദേശ ശുദ്ധിയുള്ള ജനസമൂഹത്തിന് വേണ്ടിയാണ് ഈ മുന്നറിയിപ്പെന്നും താഴമണ്‍ കുടുംബം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം