കേരളം

കൊച്ചുമകന്‍ പോയത് തന്റെ അറിവോടെയല്ല; ആരായാലും ബിജെപിക്കൊപ്പം നില്‍ക്കുന്നത് തെറ്റാണെന്ന് എംഎം ലോറന്‍സ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഉപവാസ സമരത്തില്‍ കൊച്ചുമകന്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് സിപിഎം നേതാവ് എംഎം ലോറന്‍സ്. ഉപവാസ സമരത്തില്‍ പങ്കെടുത്തത് തന്റെ അറിവോടെയല്ല. കൊച്ചുമകനല്ല ആരായാലും ബിജെപിക്കൊപ്പം നില്‍ക്കുന്നത് തെറ്റാണ്. എല്ലാവരെയും ഒപ്പം നിര്‍ത്താനുള്ള രാഷ്ട്രീയ ചൂഷണമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നതെന്നും ലോറന്‍സ് കൊച്ചിയില്‍ പറഞ്ഞു. 

ബി.ജെ.പിയുടെ സമരത്തിന് പിന്തുണയുമായി ഇന്ന് രാവിലെയാണ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ സമരവേദിയിലെത്തിയത്. ശബരിമല വിഷയത്തില്‍ ഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ് മിലന്‍ എന്ന പ്ലസ് ടു വിദ്യാര്‍ഥി പങ്കെടുത്തത്. 

രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യം ഉണ്ടെങ്കിലും ഏതു പാര്‍ട്ടിയിലെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍ അറിയിച്ചാണോ ബിജെപി വേദിയിലെത്തിയതെന്ന ചോദ്യത്തിന് ഇതൊക്കെ സ്വന്തം താല്‍പര്യങ്ങള്‍ അല്ലേ എന്നായിരുന്നു മറുപടി. മിലന്‍ മിടുക്കനായ കുട്ടിയാണെന്നും കാര്യങ്ങള്‍ മനസ്സിലാക്കാനാണ് വന്നതെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും പി.എസ്ശ്രീധരന്‍ പിള്ളയും പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ