കേരളം

11കാരിയെക്കൊണ്ട് വീട്ടുജോലിയും പാചകവും ചെയ്യിക്കും, മൂന്ന് വയസുകാരിയെ ഉപദ്രവിക്കും; അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനാപുരം; ചെറിയ മക്കളെ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ അച്ഛനേയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പാലൂര്‍ ആര്‍ഷഭവനില്‍ ഷിബു (39), ഭാര്യ ശ്രീലത (38) എന്നിവരാണ് അറസ്റ്റിലായത്. പതിനൊന്നും മൂന്നും വയസുള്ള കുട്ടികളെ ക്രൂരമായ അക്രമണത്തിനാണ് ഇരയാക്കിയത്. കുട്ടിയെകാണാന്‍ മുത്തശ്ശി സ്‌കൂളില്‍ എത്തിയതോടെയാണ് മര്‍ദന വിവരം പുറത്തറിയുന്നത്. 

സ്‌കൂളില്‍ എത്തിയ മുത്തശ്ശിയോട് മൂത്തകുട്ടി മര്‍ദനവിവരം തുറന്നു പറയുകയായിരുന്നു. വീട്ടുജോലി മുതല്‍ പാചകം വരെ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു. മൂത്തകുട്ടിയുടെ ശരീരത്ത പൊള്ളിച്ചതിന്റേയും മര്‍ദിച്ചതിന്റേയും പാടുകളുണ്ട്. മൂന്ന് വയസുള്ള ഇളയ കുഞ്ഞിനേയും ഉപദ്രവിക്കുമായിരുന്നു. രണ്ടാനമ്മ മാത്രമല്ല അച്ഛനും കുട്ടികളെ മര്‍ദിച്ചിരുന്നു. സംഭവത്തെക്കുറിച്ച് മുത്തശ്ശി അധ്യാപകരെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

വിദേശത്തായിരുന്ന ഷിബു അടുത്തിടെയാണു നാട്ടിലെത്തിയത്. ഇന്നു തിരികെ പോകാനിരിക്കെയാണ് അറസ്റ്റ്. വിദേശത്തായിരുന്ന ആദ്യഭര്‍ത്താവിന്റെ സ്വത്ത് അപഹരിച്ചെന്ന പരാതി ശ്രീലതയ്‌ക്കെതിരെ നിലവിലുണ്ട്. ഷിബുവിന്റെ ആദ്യഭാര്യ മരിച്ചതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം