കേരളം

അഞ്ചാം തീയതി നട തുറക്കുന്നത് ഒരു ദിവസത്തേക്കു മാത്രം; റിവ്യു ഹര്‍ജികള്‍ അടിയന്തരമായി കേള്‍ക്കാനാവില്ലെന്ന് സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കിയ വിധിക്കെതിരായ ഹര്‍ജികള്‍ അടിയന്തരമായി കേള്‍ക്കില്ലെന്ന് സുപ്രിം കോടതി. നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ നട തുറക്കുന്നതിനാല്‍ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തള്ളി.

അഞ്ചാം തീയതി ഒരു ദിവസത്തേക്കു മാത്രമാണ് നട തുറക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. അഞ്ച്, ആറ് തീയതികളില്‍ 24 മണിക്കൂര്‍ സമയത്തേക്ക് മാത്രമേ നട തുറക്കുന്നുള്ളൂ എന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. 

അഖില ഭാരതീയ മലയാളി സംഘിനു വേണ്ടി ഹാജരാവുന്ന അഭിഭാഷകയാണ് ഹര്‍ജികള്‍ അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത്.  ശബരിമല കേസിലെ മുഴുവന്‍ ഹര്‍ജികളും ദീപാവലി അവധിക്ക് ശേഷം നവംബര്‍ 13 നു പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനം അനുവദിച്ച വിധിക്കെതിരെ മുപ്പത്തിയഞ്ചോളം റിവ്യു ഹര്‍ജികളാണ് സുപ്രിം കോടതിയില്‍ ലഭിച്ചിരിക്കുന്നത്. ഏതാനും റിട്ട് ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് കഴിഞ്ഞ മാസം 28നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഈ മാസം ഇരുപത്തിയെട്ടു വരെയായിരുന്നു റിവ്യൂ ഹര്‍ജികള്‍നസമര്‍പ്പിക്കാനുള്ള സമയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു