കേരളം

കണ്‍മുന്നില്‍ മകളെ ബലാത്സംഗം ചെയ്യും; കൊന്ന് കടലിലെറിയും; നമ്പി നാരായണന്‍, ശശികുമാര്‍, രമണ്‍ ശ്രീവാസ്തവ..പീഡനകഥ തുറന്ന് പറഞ്ഞ് ഫൗസിയ ഹസന്റെ ഓര്‍മ്മക്കുറിപ്പുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാരക്കേസ് അന്വേഷണത്തിനിടെ അനുഭവിച്ച കൊടി പീഡനത്തിന്റെ കഥ തുറന്ന് പറഞ്ഞ് ഫൗസിയ ഹസന്റെ ഓര്‍മ്മകുറിപ്പുകള്‍. വിധിക്ക് ശേഷം പുറത്തിറങ്ങിയ പുസ്തകത്തില്‍ കൂട്ടുപ്രതി മറിയം റഷീദ നടത്തിയ ചതിയും വിവരിക്കുന്നുണ്ട്. രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ ഹൈക്കോടതി പരാമര്‍ശമുണ്ടായത് പൊലീസ് പറഞ്ഞു പറയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും പുസ്തകത്തില്‍ പറയുന്നു.

മകളെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് നമ്പി നാരായണനും ശശികുമാറടക്കമുള്ളവരുടെ പേരുകള്‍ പറയിപ്പിച്ചതെന്നാണ് ഫൗസിയ ഹസ്സന്‍ ഓര്‍മ്മകുറിപ്പുകളില്‍ പറയുന്നത്. വിധിക്ക് ശേഷം ഒരു ചാര വനിതയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മറിയം റഷീദ രക്ഷപ്പെടുന്നതിനായി നല്‍കിയ മൊഴിയാണ് തിരിച്ചടിയായത്. ചെന്നൈയില്‍ വെച്ച് ഇല്ലാത്ത പാഴ്‌സലിന്റെ പേരില്‍ അന്വേഷണസംഘം അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം വിവരിക്കുന്നത് ഇങ്ങനെ 

'എനിക്കു ലഭിച്ച 25,000 ഡോളര്‍ അടങ്ങുന്ന പാഴ്‌സല്‍ എന്തുചെയ്‌തെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. അങ്ങനെയാണ് മറിയം റഷീദ നല്‍കിയ മൊഴി. അറിയില്ലെന്ന് പറഞ്ഞപ്പോഴായിരുന്നു മര്‍ദ്ദനം. ഒരാള്‍ മുഷ്ടി ചുരുട്ടി എന്റെ പിറകില്‍ ഇടുതുഭാഗത്തടിച്ചു. ചൂണ്ട് വിരല്‍ പിടിച്ചെടുത്ത് നടുവിരലിന് മുകളിലായിവച്ചു കയ്യിലിരുന്ന പേനയെടുത്ത് വിരലിന് പുറകുല്‍ ആഞ്ഞുകുത്തി. മുന്നിലിരുന്നയാള്‍ ഷൂ കൊണ്ട് വലതു കാല്‍വിരലില്‍ ശക്തമായി അമര്‍ത്തി. അസഹ്യമായിരുന്നു വേദന,,ഒരിക്കല്‍ കൂടിഅവര്‍ എന്റെ മുഖത്തടിച്ചു. അപ്പോഴും എന്റെ കൈവിരലും കാലും അവര്‍ സ്വതന്ത്രമാക്കിയില്ല. അവരെന്റെ ഇടതുകൈയില്‍ ആഞ്ഞടിച്ചു.കുനിച്ചു നിര്‍ത്തി പിറകിലും ശക്തിയായി ഇടിച്ചു. അപ്പോഴും ഡോളറടങ്ങിയ പാഴ്‌സല്‍ ലഭിച്ചിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. കൊന്ന് കടലിലെറിയുമെന്ന് അവരിലൊരാള്‍ ഭീഷണിപ്പെടുത്തി'. 

ചാരക്കേസിന്റെ തുടക്കം മുതല്‍ മോചിതയായി മാലിയിലേക്ക് പോകുന്നതുവരെയുള്ള സംഭവങ്ങളാണ് പുസ്തകത്തില്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകരായ ആര്‍കെ ബിജുരാജും ജസീലയും ചേര്‍ന്നാണ് പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍