കേരളം

'കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ട് കണ്ട്  സങ്കടം വന്നിട്ടാണ്‌ മന്ത്രിസ്ഥാനം രാജി വച്ചത്';കേസൊന്നും നിലവില്‍ ഇല്ലെന്ന് തോമസ് ചാണ്ടി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഗതാഗത വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചത് കളക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് കണ്ടപ്പോഴുണ്ടായ സങ്കടം കൊണ്ടാണെന്ന് തോമസ് ചാണ്ടി. വലിയ മനോവിഷമമാണ് ആ റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. നിലവില്‍ തനിക്കെതിരെ കേസൊന്നും നിലവില്‍ ഇല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

 വക്കീലിന്റെ ഭാഗത്ത് നിന്നും ആ സമയത്ത് കൈപ്പിഴ പറ്റിയിരുന്നു. ഇതും രാജിക്ക് കാരണമായി. വ്യക്തികള്‍ നല്‍കിയ പരാതി കേസായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. 

ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനെതിരെ അന്ന് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ടി വി അനുപമ നല്‍കിയ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി കോടതിയെ സമീപിച്ചതിലെ ഔചിത്യമില്ലായ്മ ചൂണ്ടിക്കാട്ടി കോടതി രൂക്ഷ വിമര്‍ശനമാണ് അന്ന് നടത്തിയത്. ഇതേത്തുടര്‍ന്ന് തോമസ് ചാണ്ടി രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത