കേരളം

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ചു; കൈ ഞരമ്പുകള്‍ മുറിഞ്ഞ നിലയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ സുജിത്തി(27) നെ സര്‍വ്വീസ് റിവോള്‍വറില്‍ നിന്ന് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കലില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൈ ഞരമ്പുകള്‍ മുറിഞ്ഞും വെടിയേറ്റ് രക്തം വാര്‍ന്ന നിലയിലും സുജിത്തിനെ കിടപ്പ് മുറിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. 

കടയ്ക്കലിലെ ഇരുനില വീടിന്റെ മുകള്‍ നിലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ത്തതാവാമെന്നാണ് കരുതുന്നത്. രണ്ട് കൈത്തണ്ടകളും മുറിഞ്ഞ നിലയിലാണ്.  തിരുവനന്തപുരം സിറ്റി എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ സുജിത്ത്  രണ്ട് മാസത്തിലേറെയായി മന്ത്രിയുടെ ഗണ്‍മാനായിരുന്നു. കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശിയായ സുജിത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.

മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന