കേരളം

അണക്കെട്ടിന് മുകളില്‍ ഫോട്ടോ വിലക്കി; പൊലീസുകാരന് യുവതിയുടെ മര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്

ചെറുതോണി: ഇടുക്കി അണക്കെട്ടിന് മുകളില്‍ ഫോട്ടോയെടുത്തത് വിലക്കിയ ഡാം സുരക്ഷാ ഉദ്യോഗസ്ഥനെ ഇടുക്കി സ്വദേശിനിയായ യുവതി മര്‍ദിച്ചതായി പരാതി. ഡാം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ കല്ലാര്‍ ശ്രീനിവാസ് ബ്ലോക്ക് നമ്പര്‍ 177 ല്‍ ശരത്ത് ചന്ദ്ര ബാബുവിനാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം.നെഞ്ചിലും കൈത്തണ്ടയിലും പരുക്കേറ്റ ശരത് ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഫോട്ടോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാരന്‍ ഫോണ്‍ വാങ്ങുന്നതിനിടെ ഇയാളെ തള്ളിയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു.ആറംഗ സംഘത്തില്‍ രണ്ട് സ്ത്രീകളും നാല് പുരുഷന്‍മാരുമാണ് ഉണ്ടായിരുന്നത്. നാരകക്കാനം സ്വദേശികളായ ഇവര്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം അണക്കെട്ടിന് മുകളിലൂടെ ആശുപത്രിയിലേയ്ക്ക് വരുന്നതിനിടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.ഐയോട് പൊലീസുകാരന്‍ പരാതി പറഞ്ഞെങ്കിലും ഇരുകൂട്ടരെയും ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സ്‌റ്റേഷനിലെത്തിച്ച് അനുരഞ്ജന ചര്‍ച്ച നടത്തി കേസെടുക്കാതെ ഫോണ്‍ തിരികെ നല്‍കി പ്രതികളുടെ അഡ്രസ്‌പോലും വാങ്ങാതെ പറഞ്ഞയയ്ക്കുകയായിരുന്നു. 

നഖംക്കൊണ്ട് മാന്തി പരുക്കേറ്റ പോലീസുകാരന്‍ കുത്തിവയ്‌പ്പെടുത്തെന്നും കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയത് സംബന്ധിച്ച് പരാതി പറഞ്ഞിട്ടും ഇതിനെതിരെ കേസെടുക്കാതെ പ്രതിയായ യുവതിയ ഒഴിവാക്കി െ്രെഡവറുടെ പേരില്‍ മാത്രം പെറ്റിക്കേസെടുത്ത് പറഞ്ഞയച്ചതില്‍ ഒരു വിഭാഗം പൊലീസുകാര്‍ക്ക് പ്രതിഷേധിച്ചിരുന്നു. ഇന്നലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പൊലീസുകാരന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ഇതേ തുടര്‍ന്ന് പൊലീസുകാരന്റെ പരാതിയില്‍ കേസെടുത്തതായി ഇടുക്കി സി.ഐ പറഞ്ഞു. 

കേസന്വേഷണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍