കേരളം

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ എന്നൊക്കെ വെച്ച് കാച്ചുന്നവര്‍ പാര്‍ട്ടിഭേദമെന്യ മണ്ടത്തരങ്ങള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുന്നു: ജോയ് മാത്യൂ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  സംസ്ഥാനത്തെ ജനപ്രതിനിധികളെ പരിഹസിച്ച് നടന്‍ ജോയ് മാത്യൂ. പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ കരകയറ്റാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ജനപ്രതിനിധികള്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കിലാണ് ജോയ് മാത്യൂവിന്റെ പ്രതികരണം.

'നമ്മുടെ ജനപ്രതിനിധികളില്‍ പാര്‍ട്ടി ഭേദമെന്യേ മണ്ടത്തരങ്ങള്‍ അവതരിപ്പിക്കുന്നതിലെ മത്സരബുദ്ധി പ്രശംസനീയം തന്നെ.
എല്ലാവരും ഒരേസ്വരത്തില്‍ ഗാഡ് ഗില്‍ ,കസ്തൂരി രംഗന്‍ എന്നൊക്കെ വെച്ച് കാച്ചുന്നുമുണ്ട് .എന്നാല്‍ ഇവരില്‍ ആരും കൈകൊണ്ട്
പോലും തൊട്ടു നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഓരോ കോപ്പി എല്ലാ നിയമസഭാ സാമാജികര്‍ക്കും നല്‍കാന്‍ ഞാന്‍ തയ്യാറാണ് .' - ജോയ് മാത്യൂ കുറിച്ചു.

ജോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെ നമ്മുടെ നിയമസഭയില്‍ പരിസ്ഥിതി പ്രേമത്തിന്റെ കുത്തൊഴുക്കായിരുന്നല്ലോ.നമ്മുടെ ജനപ്രതിനിധികളില്‍ പാര്‍ട്ടി ഭേദമെന്യേ മണ്ടത്തരങ്ങള്‍ അവതരിപ്പിക്കുന്നതിലെ മത്സരബുദ്ധി പ്രശംസനീയം തന്നെ.
എല്ലാവരും ഒരേസ്വരത്തില്‍ ഗാഡ് ഗില്‍ ,കസ്തൂരി രംഗന്‍ എന്നൊക്ക വെച്ച് കാച്ചുന്നുമുണ്ട് .എന്നാല്‍ ഇവരില്‍ ആരും കൈകൊണ്ട്
പോലും തൊട്ടു നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഓരോ കോപ്പി എല്ലാ നിയമസഭാ സാമാജികര്‍ക്കും നല്‍കാന്‍ ഞാന്‍ തയ്യാറാണ് .
(ആവശ്യക്കാരന്റെ പേര്‍ ഒരു കാരണവശാലും പുറത്ത് വിടുന്നതല്ല,സത്യം )
നവകേരള സൃഷ്ടിക്കായി നമുക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു