കേരളം

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ചിലവിട്ടത്കാല്‍ക്കോടി; 118 എംഎല്‍എമാര്‍ യാത്രബത്തയായി മാത്രം കൈപ്പറ്റിയത് എട്ടുലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തെ പുനസൃഷ്ടിക്കുന്നതിനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനായി സര്‍ക്കാരിന് ചെലവ ് കാല്‍ക്കോടിയിലേറെ രൂപ. ഒരു പ്രമേയം പാസാക്കിയെന്നല്ലാതെ ക്രിയാത്മനിര്‍ദ്ദേശങ്ങളൊന്നും ഉയരാത്ത സമ്മേളനത്തില്‍ പങ്കെടുത്തതിന് എംഎല്‍എമാര്‍ മൂന്ന് ദിവസത്തെ സീറ്റ് ഫീസും യാത്രാബത്തയും ഒപ്പിട്ടുവാങ്ങി. പണപ്പിരിവിനായി മന്ത്രിമാരെ വിദേശത്തേക്ക് അയക്കുന്നതിനായി സര്‍ക്കാര്‍ ഒരുങ്ങുമ്പോഴാണ് ഇത്തരം പാഴ്‌ചെലവുകള്‍

മുഖ്യമന്ത്രി, മന്ത്രിമാര്‍,സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഒഴികെയുള്ള 118 അംഗങ്ങള്‍ ഒരു ദിവസത്തെ സമ്മേളനത്തിന് എത്തുമ്പോള്‍ കിലോമീറ്ററിന് പത്തുരൂപ നിരക്കിലാണ് യാത്രാബത്ത നല്‍കുന്നത്. ഇത്തരത്തില്‍ 13,000 രൂപവരെ യാത്രാബത്തയായി വാങ്ങിയവരുണ്ട്. എല്ലാം എംഎല്‍എമാര്‍ക്കുമായി മാത്രം എട്ടുലക്ഷം രൂപ വരെയാണ് യാത്രാബത്ത ഇനത്തില്‍ ചെലവാക്കുക. തിരുവനന്തപുരം ജില്ലയിലെ എംഎല്‍എമാര്‍ക്ക് സിറ്റിങ് ഫീസായി ആയിരം രൂപ നല്‍കുമ്പോള്‍ മറ്റുജില്ലക്കാര്‍ക്ക് കിട്ടുന്നത് മൂവായിരം രൂപയാണ്. ഒരു ദിവസമാണ് സമ്മേളനമെങ്കിലും മറ്റ് ജില്ലക്കാര്‍ക്ക് മൂന്ന് ദിവസത്തെ സിറ്റിങ് ഫീസ് നല്‍കുന്ന വിചിത്രമായ കീഴ് വഴക്കമുള്ളതിനാല്‍ ആ ഇനത്തില്‍ മാത്രം ആകെ മൂന്നേകാല്‍ ലക്ഷം നല്‍കണം

നിയമസഭാ ജീവനക്കാര്‍, പൊലീസ്, പൊതുമരാമത്ത് തുടങ്ങി സമ്മേളനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 1500 ജീവനക്കാര്‍ക്ക് 235 രൂപമുതല്‍ 265 വരെ ഓവര്‍ടൈം അലവന്‍സും നല്‍കുന്നു. ഈയിനത്തില്‍മാത്രം മൂന്ന് ലക്ഷത്തിലധികം രൂപയാണ് ചെലവ്. സമാനതകളില്ലാത്ത ദുരന്തത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സര്‍ക്കാരിന്റെ ഭരണസംവിധാനങ്ങളെ മുഴുവന്‍ ചലിപ്പിച്ച് എട്ടേമുക്കാല്‍ മണിക്കൂര്‍ സമ്മേളിച്ച സഭയില്‍ പക്ഷേ, തികഞ്ഞ ലാഘവത്തോടെയായിരുന്നു പലരുടെയും പ്രസംഗം. ഫലത്തില്‍ എന്ത് ഉദ്ദേശിച്ചാണോ സമ്മേളനം വിളിച്ചത്. അത് മാത്രം നടന്നില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു