കേരളം

മറ്റൊരു ചീത്തപ്പേര് വേണ്ട; ചീഫ് വിപ്പ് പദവി സിപിഐ ഉടന്‍ ഏറ്റെടുക്കില്ല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവി സി.പി.ഐ ഉടന്‍ ഏറ്റെടുക്കില്ല. പ്രളയക്കെടുതിയുടെ സമയത്ത് അധിക ചെലവ് വരുന്ന പുതിയ പദവി ഏറ്റെടുത്ത് വിവാദമാക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ. കേന്ദ്ര നേതൃത്വത്തെ സംസ്ഥാന ഘടകം ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 

സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ് തീയതികളായി നടക്കുന്ന സംസ്ഥാന നിര്‍വാഹകസമിതി കൗണ്‍സില്‍ യോഗങ്ങളില്‍ പുതിയ ചീഫ് വിപ്പിനെ തീരുമാനിക്കാനായിരുന്നു മുന്‍ധാരണ. പദവി സംബന്ധിച്ച് പുനരാലോചന വേണമെന്ന നിര്‍ദേശമാണ് യോഗത്തില്‍ മുന്നോട്ടുവയ്ക്കുക. കൗണ്‍സിലിന്റെ അംഗീകാരത്തോടെ ഇക്കാര്യം നീട്ടിവയ്ക്കാനാണ് ആലോചിക്കുന്നത്. അതേസമയം പദവി മറ്റൊരവസരത്തില്‍ ഏറ്റെടുക്കുമോയന്ന് കാര്യത്തില്‍ പക്ഷേ തീരുമാനമായിട്ടില്ല. 

നേരത്തെ കേരളം പ്രളയദുരന്തം അഭിമുഖീകരിച്ച ഘട്ടത്തില്‍ വനം മന്ത്രി കെ രാജു ജര്‍മനിയിലേക്ക് യാത്ര പോയത് വന്‍ വിവാദമായിരുന്നു. അതിന്റെ ചീത്തപ്പേരും ചീഫ് വിപ്പ് പദവി ഏറ്റെടുക്കുന്നത് തത്കാലം നീട്ടിവയ്ക്കാന്‍ സിപിഐയെ പ്രേരിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു