കേരളം

റിഫൈനറിയില്‍ അറ്റകുറ്റപ്പണിക്കിടെ അപകടം; യന്ത്രഭാഗം ശരീരത്തിലേക്ക് വീണ് തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. കരാര്‍ തൊഴിലാളിയായ വൈക്കം ടിവി പുരം സ്വദേശി രാജേഷാണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു. റിഫൈനറിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യന്ത്രഭാഗം രാജേഷിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. 

ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്. അറ്റകുറ്റപണിക്കിടെ ഉണ്ടായ സംഭവത്തില്‍ അവിടെ വച്ച് തന്നെ രാജേഷ് മരിച്ചിരുന്നു. കൊച്ചി എണ്ണ ശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണി കരാര്‍ അടിസ്ഥാനത്തിലാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പുലര്‍ച്ചെ കരാര്‍ പണിക്കിടെ ഭാരമേറിയ ഷീറ്റ് കൈമാറുന്നതിനിടെ താഴെ വീണാണ് അപകടം. 

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അപകടത്തില്‍ പരുക്കു പറ്റിയ ആള്‍ അപകടനില തരണം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി