കേരളം

ദുരിതബാധിതര്‍ക്കെത്തിയ വസ്ത്രങ്ങള്‍ കടത്തല്‍; വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയക്കെടുതി നേരിടുന്നവര്‍ക്ക് വേണ്ടി വിദേശത്ത് നിന്നുമെത്തിയ വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമിച്ച വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശാണ് ഉത്തരവിട്ടിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതിന് ശേഷമായിരിക്കും എന്ത് തരം നടപടി ഇവര്‍ക്കെതിരെ സ്വീകരിക്കണം എന്ന് തീരുമാനിക്കുക. 12 വനിതാ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. സെന്‍ട്രല്‍ സ്റ്റേഷനില്‍ വസ്ത്രങ്ങള്‍ വേര്‍തിരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം.

ഇവര്‍ വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതോടെ വസ്ത്രങ്ങള്‍ തിരികെ നല്‍കി തടിയൂരാനായിരുന്നു ഇവരുടെ ശ്രമം.  എന്നാല്‍ എല്ലാ വസ്ത്രങ്ങളും തിരികെ നല്‍കിയില്ലാ എന്നും, ഇവരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയ നടപടി പ്രഹസനം ആണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് തുടര്‍ നടപടി സ്വീകരിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്