കേരളം

പരസ്പരം ട്രോളുകള്‍ കൈവിട്ടുപോയോ? ദീപ്തിയുടെ മരണം സീരിയസ് ആയി ഷെയര്‍ ചെയ്ത് പരിവാര്‍ പ്രവര്‍ത്തകര്‍; ഐഎഎസ് ഉദ്യോഗസ്ഥയെ ജിഹാദികള്‍ കൊന്നു, കൊമ്മി ഗവണ്‍മെന്റ് എന്തു ചെയ്യുകയാണെന്ന് ചോദ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞയാഴ്ച തകര്‍ത്തോടിയ വിഷയമായിരുന്നു, ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിന്റെ അവാസാനവും നായിക ദീപ്തി ഐഎഎസിന്റെ മരണവും. 1524 എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത സീരിയല്‍ അപ്രതീക്ഷിതമായി അവസാനിച്ചതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാലിപ്പോള്‍ ഇവയില്‍ പല ട്രോളുകളും കൈവിട്ടുപോവുന്ന സ്ഥിതിയാണ്. ദീപ്തിയുടെ മരണം 'സീരിയസായി' എടുത്ത വടക്കേ ഇന്ത്യയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഈ ട്രോളുകള്‍ ഗൗരവത്തോടെ പ്രചരിപ്പിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് ദീപ്തിയും ഭര്‍ത്താവും മരിക്കുന്ന രംഗം കാണിച്ചത്. ബോംബ് സ്‌ഫോടനത്തില്‍ ഇരുവരും മരിക്കുന്നതോടെയാണ് സീരിയല്‍ അവസാനിച്ചത്. 

കേരളത്തിനെതിരെ ഉത്തരേന്ത്യയില്‍ നടക്കുന്ന രാഷ്ട്രീയ ആരോപണങ്ങളുമായി ബന്ധിപ്പിച്ചാണ് ട്രോളുകള്‍ പ്രചരിക്കുന്നത്. ദീപ്തി എന്ന പൊലീസ് ഓഫീസറും ഭര്‍ത്താവും ജിഹാദികളുടെ ബോബ് സ്‌ഫോടനത്തില്‍ മരിച്ചുവെന്നും ഇവിടത്തെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ട്രോളാണ് ഉത്തരേന്ത്യക്കാര്‍ സീരിയസ് ആയി ഷെയര്‍ ചെയ്യുന്നത്. പല ഐഡികളിലും ഇതു പ്രചരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും