കേരളം

പ്രളയക്കെടുതി ; സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ പുസ്തക വിതരണം ഇന്നുമുതല്‍ , ഹയര്‍ സെക്കന്ററിക്കാര്‍ക്ക് നാളെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവ ഇന്നു മുതല്‍ സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പാഠ പുസ്തകങ്ങളാണ് ഇന്ന് വിതരണം ആരംഭിക്കുന്നത്. 

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ നാളെ മുതല്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

നഷ്ടപ്പെട്ടുപോയ ഒന്നാം വാള്യ പാഠപുസ്തകങ്ങള്‍ക്കൊപ്പം രണ്ടാം വാള്യ പാഠപുസ്തകങ്ങളും വിതരണം ചെയ്യും. പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ നോട്ട് ബുക്ക് വിതരണം ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും സ്‌കൂള്‍ ബാഗും മറ്റ് പഠനോപകരണങ്ങളും നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി പൊതു വിദ്യാഭ്യാസ ഡയറക്ടറും അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍