കേരളം

ലോക്കോ പൈലറ്റുമാർ അവധിയിൽ; ഇന്ന് പത്ത് ട്രെിനുകള്‍ റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരില്ലാത്തതു കാരണം തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചർ ട്രെയിനുകൾ ഇന്ന് ഓടില്ല. അറ്റകുറ്റപ്പണികൾക്കു പുറമേ ജീവനക്കാരുടെ കുറവും ട്രെയിനുകൾ റദ്ദാക്കാൻ കാരണമായെന്നാണ് റെയിൽവെയുടെ ഔദ്യോ​ഗിക സ്ഥിരീകരണം. ഗുരുവായൂർ-തൃശ്ശൂർ, പുനലൂർ-കൊല്ലം, ഗുരുവായൂർ-പുനലൂർ, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചർ തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. തൃശ്ശൂർ-കോഴിക്കോട് പാസഞ്ചർ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. 

മാസങ്ങളായി  തീവണ്ടി റദ്ദാക്കുന്നത് അറ്റകുറ്റപ്പണികൾക്കുവേണ്ടിയാണെന്ന് അറിയിച്ചിരുന്ന റെയിൽവെ ആദ്യമായാണ് ജീവനക്കാരുടെ കുറവുണ്ടെന്ന വസ്തുത അം​ഗീകരിക്കുന്നത്. ലോക്കോ പൈലറ്റ് തസ്തികയിൽ ഏറെകാലമായി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും പ്രളയബാധിതപ്രദേശങ്ങളിൽ താമസിച്ചിരുന്ന 20ഓളം ലോക്കോ പൈലറ്റുമാർ ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നതും സ്ഥിതി രൂക്ഷമാക്കി. തിരുവനന്തപുരം ഡിവിഷനിൽ 525 ലോക്കോ പൈലറ്റ് തസ്തികകളുള്ളതിൽ  420 പേർ മാത്രമാണുള്ളത്. സംസ്ഥാനത്തെ എല്ലാ പാസഞ്ചർ ട്രെയിനുകളും തിരക്കുള്ളവയായതിനാൽ അപ്രതീക്ഷിത റദ്ദാക്കൽ യാത്രക്കാരെ വലയ്ക്കുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത