കേരളം

ഇനി മുതൽ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിനം?; സത്യമിതാണ്...

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ അധ്യയനദിവസങ്ങൾ നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വരുന്ന ശനിയാഴ്‌ചകൾ പ്രവൃത്തി ദിവസമായിരിക്കുമെന്ന പ്രചാരണങ്ങൾ തളളി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്‌റുടേതെന്ന പേരിൽ പ്രചരിച്ച ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വകുപ്പ് ഡയറക്‌ടർ അറിയിച്ചു. രണ്ടാം ശനിയാഴ്‌ച ഒഴികെയുളള ശനിയാഴ്ചകൾ  പ്രവൃത്തി ദിവസമായിരിക്കുമെന്ന വാർത്ത സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് രം​ഗത്തെത്തിയത്.

രണ്ടാം ശനിയാഴ്‌ച ഒഴികെയുള്ള ശനിയാഴ്‌ചകൾ പ്രവൃത്തി ദിനമാണെന്നും ഈ മാസം 7ന് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രചാരണം. പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ ഉദ്ധരിച്ച് ചില ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന ഇത്തരം വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ