കേരളം

പ്രളയക്കെടുതി ; ഫിലിം ഫെസ്റ്റിവലും സ്‌കൂള്‍ കലോത്സവവും ഇല്ല, സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം സംസ്ഥാന ചലച്ചിത്ര മേളയും സ്‌കൂള്‍ കലോത്സവവും നടത്തുകയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും ഒരു വര്‍ഷത്തേക്ക് ഉപേക്ഷിക്കും. ഇതിനായി നീക്കി വച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. 

വിനോദ സഞ്ചാര വകുപ്പിന്റെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ പരിപാടികള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും വകുപ്പ് വ്യക്തമാക്കി. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് സിന്‍ഹയാണ് ഉത്തരവിറക്കിയത്.  ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു