കേരളം

ശശിക്കെതിരായ പരാതി കേരള ഘടകം പരിശോധിക്കും, നടപടിക്കു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പിബി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പികെ ശശി എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം കേരള ഘടകം പരിശോധിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കേരള ഘടകത്തോടു നിര്‍ദേശിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പിബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പികെ ശശി എംഎല്‍എയ്ക്ക് എതിരെ ഉയര്‍ന്നിരിക്കുന്ന പരാതികള്‍ കേരള ഘടകം പരിശോധിക്കുമെന്നും അതാണ് പാര്‍ട്ടിയുടെ രീതിയെന്നും സിപിഎം വ്യക്തമാക്കി. പരാതിയില്‍ നടപടിയെടുക്കാന്‍ ജനറല്‍ സെക്രട്ടറി നിര്‍ദേശിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള ഘടകം ഇക്കാര്യം പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞു. ഇതിനു പിന്നാലെയാണ് നടപടിക്ക് യെച്ചൂരി നിര്‍ദേശിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്. 

ശശിക്കെതിരെ മൂന്നാഴ്ച മുമ്പു തന്നെ പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടി തുടങ്ങിയിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത