കേരളം

ഈ അധ്യാപകദിനത്തില്‍ ആഘോഷങ്ങളില്ല, നല്ല അധ്യാപകര്‍ക്ക് പുരസ്‌കാരം മാത്രം; വിദ്യാഭ്യാസ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇക്കുറി  അധ്യാപകദിന ആഘോഷങ്ങളില്ല, മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാര വിതരണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ്.  നല്ല അധ്യാപകന്‍ എന്നും നല്ല വിദ്യാര്‍ത്ഥിയാണ്. നല്ല വിദ്യാര്‍ത്ഥിക്കേ നല്ല അധ്യപകനായി മാറാന്‍ കഴിയുകയുള്ളൂ. അധ്യാപക ദിനത്തിന്റെ സന്ദേശം കേരളത്തിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം അധ്യാപകദിന സന്ദേശത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള അധ്യാപകദിനാചരണം ഇന്ന് തൃശ്ശൂരില്‍ ടിടിഐ-പിപിടിടിഐ കലോത്സവത്തോട് ചേര്‍ന്ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ വി മോഹന്‍ കുമാര്‍ ഐഎഎസ്  അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ